Sunday, June 30, 2019 Last Updated 57 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 06.48 PM

എം.കെ രാഘവന്‍ കുടുങ്ങിയ ഒളിക്യാമറ ഓപ്പറേഷനില്‍ കേസെടുക്കും

MK Raghavan

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെ കുടുക്കിയ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കും. സംഭവത്തില്‍ കേസെടുക്കാമെന്ന് ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഒളിക്യാമറ വിവാദം ശരിയായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ക്കായാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്റെ നിയമോപദേശം തേടിയത്.

ഹിന്ദി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എം.കെ രാഘവന്‍ കുടുങ്ങിയത്. കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങാന്‍ സഹായിക്കുന്നതിന് അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ തന്റെ ഡല്‍ഹി ഓഫീസില്‍ ഏല്‍പ്പിക്കാനാണ് എം.കെ രാഘവന്‍ പറയുന്നത്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കിയെന്നും 20 കോടി രൂപ തിരഞ്ഞെടുപ്പ് ചിലവായെന്നും രാഘവന്‍ പറയുന്നുണ്ട്. രാഘവന്റെ നടപടി തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഇടതുമുന്നണിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. അന്വേഷണത്തിന്റെ ഭാഗമായി എം.കെ രാഘവന്റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനല്‍ പ്രവര്‍ത്തകരുടെയും മൊഴി എടുത്തിരുന്നു. ദൃശ്യങ്ങളുടെ എഡിറ്റ് ചെയ്യാത്ത പകര്‍പ്പ് ചാനല്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW