Monday, June 24, 2019 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 04.12 PM

രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധന മാറ്റിവച്ചു

 Rahul Gandhi

ലക്‌നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധന മാറ്റിവച്ചു. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ ആരോപണം. എതിര്‍ സ്ഥാനാര്‍ത്ഥി തടസവാദങ്ങളുന്നയിച്ചതിനാലാണ് പരിശോധന മാറ്റി വച്ചത്. ഏപ്രില്‍ 22ലേക്കാണ് സൂഷ്മപരിശോധനയെന്ന് അമേഠി ലോക്‌സഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

ബ്രിട്ടണ്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങള്‍ രാഹുന്‍ ബ്രിട്ടണ്‍ പൗരനായി രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനായ ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കൂടാതെ രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നും ധ്രുവ് ലാല്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തിയെ കുറിച്ചും ലാഭവിഹിതത്തെ കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ സംബന്ധിച്ച് ഇത്രയേറെ തടസ്സവാദങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദ പരിശോധനയ്ക്കായി സൂഷ്മ പരിശോധന മാറ്റിവച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW