Thursday, July 18, 2019 Last Updated 19 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.02 PM

സാധ്വി പ്രജ്ഞാ സിംഗ് ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി ; കശ്മീരില്‍ അന്നേ മറുപടി നല്‍കിയിരുന്നെങ്കില്‍ 40 വര്‍ഷത്തെ ഭീകരത ഉണ്ടാകുമായിരുന്നില്ലെന്ന് മോഡി

uploads/news/2019/04/302849/modi.jpg

ന്യൂഡല്‍ഹി: ഹിന്ദു സംസ്‌ക്കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടിയാണ് സാധ്വിയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മലോഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിനാണ് മോഡിയുടെ മറുപടി. ഭോപ്പാലില്‍ പ്രജ്ഞാ സിംഗിന് അവസരം നല്‍കിയത് ഹിന്ദുക്കളെ ഭീകരര്‍ എന്നാക്ഷേപിക്കുന്നവര്‍ക്കുള്ള പ്രതീകാത്മകമായ മറുപടിയാണ് ഇതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഹേമന്ദ് കര്‍ക്കറെയെക്കുറിച്ച് പ്രസ്താവന നടത്തി കഴിഞ്ഞ ദിവസം വിവാദത്തില്‍ തലയിട്ട സാധ്വി പ്രജ്ഞാ സിംഗിനെ ന്യായീകരിക്കാനും പ്രധാനമന്ത്രി മറന്നില്ല. ജയിലില്‍ സാധ്വി ക്രൂര പീഡനത്തിന് ഇരയായപ്പോള്‍ ആരും തന്നെ മുഖം നല്‍കിയില്ല. പകരം തെറ്റായ വിവരങ്ങള്‍ കെട്ടിപ്പൊക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസ് ഭീകരതയുടെ പാര്‍ട്ടിയാണെന്നും ആരോപിച്ചു. 1984 ലെ സിഖ് വിരുദ്ധ കലാപത്തെ വ്യംഗ്യമായി സൂചിപ്പിക്കാനും മറന്നില്ല. വന്‍മരം വീണപ്പോള്‍ ഭൂമി കുലുങ്ങി. ആയിരക്കണക്കിന് സിഖുകാരാണ് ഡല്‍ഹിയില്‍ കൂട്ടക്കുരുതിക്ക് ഇരയായത്. ഇത് ചില ആള്‍ക്കാരുടെ ഭീകരത ആയിരുന്നില്ലേ എന്നും ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ നല്‍കിയത് പോലെയുള്ള ശക്തമായ മറുപടി 2008 നവംബറില്‍ മുംബൈയില്‍ ആക്രമണം ഉണ്ടായപ്പോള്‍ നടന്നില്ല. അന്ന് ശക്തമായി പ്രതികാരം ചെയ്യാമെന്നും അനുമതി നല്‍കാനും അന്ന് ഇന്ത്യയുടെ വ്യോമസേന മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎ സര്‍ക്കാരിനോട് ചോദിശച്ചങ്കിലും അനുവദിക്കപ്പെട്ടില്ല. പാകിസ്താനിലെ ബലാക്കോട്ടേയിലെ ജെയ്ഷ് ഇ മൊഹമ്മദ് ഭീകര ക്യാമ്പില്‍ വിജയകരമായ വ്യോമാക്രമണം ഇന്ത്യ നടത്തി. 40 ദിവസത്തേക്ക് ഇവിടേയ്ക്ക് ഒരു മാധ്യമങ്ങളെയും കയറ്റിവിട്ടില്ല. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ രാജ്യസ്‌നേഹമുള്ള ഒരാള്‍ക്കും അടങ്ങിയിരിക്കാന്‍ കഴിയില്ല.

ഇവിടെയും നാം നിശബ്ദരായിരുന്നാല്‍ സര്‍ക്കാര്‍ ശക്തമല്ലെന്ന ചിന്തിക്കുന്നത് ശത്രുക്കള്‍ക്ക് ഒരു ശീലമായി മാറും. 26/11 ആക്രമണം നടന്നപ്പോള്‍ തന്നെ ഈ തിരിച്ചടി നല്‍കിയിരുന്നെങ്കില്‍ പുല്‍വാമ ആക്രമണം ഉണ്ടാകുകയില്ലായിരുന്നു. 9/11 ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ശക്തമായ ഭീകരാക്രമണം നടക്കാത്തത് അവിടുത്തെ സര്‍ക്കാര്‍ തങ്ങളുടെ കരുത്ത് പുറത്തെടുത്തതിനാലാണ്. ഇന്ത്യയില്‍ മുന്‍കാലത്ത് ഇത്തരത്തിലുള്ള അനേകം സംഭവങ്ങള്‍ നടന്നു. കശ്മീര്‍ താഴ്‌വാരത്ത് നിന്നും പണ്ഡിറ്റുകള്‍ കൂട്ടത്തോടെ ഒഴിപ്പിക്കപ്പെട്ടു. അന്ന് കൃത്യമായ നിലപാട് എടുത്തിരുന്നെങ്കില്‍ 40 വര്‍ഷം നീണ്ട ഭീകരത രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയം അതിന്റെ വഴിക്കും വോട്ടുബാങ്കുകള്‍ അതിന്റെ വഴിക്കും പോയി. ബലാക്കോട്ട് വ്യോമാക്രമണവും നടക്കുന്ന തെരഞ്ഞെടുപ്പും തമ്മില്‍ ഒരു ബന്ധവുമില്ല. അത് അവരുടെ ചിന്തയുടെ പ്രതിഫലനമാണ്.

ദേശീയ താല്‍പ്പര്യം രാഷ്ട്രീയത്തെക്കാള്‍ വലുതാണെന്ന് താന്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇത് അവരുടെ മനസ്സിലാക്കലിനും അപ്പുറം നില്‍ക്കുന്നതാണ്. 40 ജവാന്മാര്‍ ബലികഴിക്കപ്പെട്ടത് ഒരു മുന്നറിയിപ്പ് സൂചനയായി കണക്കാക്കേണ്ടതുണ്ട്. അത് മറിപടി അര്‍ഹിക്കുന്നതുമാണ്. ഉറി ആക്രമണത്തിന് പിന്നാലെ തന്നെ ഭീകരര്‍ ആയുധങ്ങളും പരിശീലനവും നടത്തുന്ന ഇടത്ത് ചെന്ന് പ്രതികരിക്കണമെന്ന് തീരുമാനം എടുത്തതാണ്. അതു തന്നെയാണ് പുല്‍വാമ സംഭവത്തിന് തൊട്ടു പിന്നാലെ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW