Saturday, June 29, 2019 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.23 PM

ഹേമന്ദ് കര്‍ക്കറെ ജോലിയില്‍ അര്‍പ്പണബോധമുള്ള ആദരവ് നേടിയ ഉദ്യോഗസ്ഥന്‍ ; മരിക്കുന്നതിന്റെ തലേന്ന് അസ്വസ്ഥനായിരുന്നു ; കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്ന പ്രജ്ഞാസിംഗിന്റെ വാദം തെറ്റ്

uploads/news/2019/04/302845/sadhwii.jpg

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കസ്റ്റഡിയില്‍ തനിക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ ആരോപണത്തിനെതിരേ 2008 മലേഗാവ് സ്‌ഫോടനകേസിലെ മുന്‍ സ്‌പെഷ്യല്‍ പബ്്‌ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍. ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച ഹേമന്ദ് കര്‍ക്കറെ സഹപ്രവര്‍ത്തകരുടെ ആദരവ് സമ്പാദിച്ച ജോലിയില്‍ അര്‍പ്പണബോധമുള്ള പോലീസുകാരനായിരുന്നെന്നും സാലിയാന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആറുപേര്‍ മരിക്കാനിടയായ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തന്റെ ശാപമാണ് ഹേമന്ദ് കര്‍ക്കറെയെ ഭീകരര്‍ കൊലപ്പെടുത്താന്‍ കാരണമെന്ന് ഇന്നലെ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞത് വിവാദമായിരുന്നു പിന്നാലെയാണ് അന്ന് കേസ് കൈകാര്യം ചെയ്ത സാലിയാന്‍ രംഗത്ത് വന്നത്. പോലീസിലെ ഓരോ ഉദ്യോഗസ്ഥരും കര്‍ക്കറെയ്‌ക്കെതിരേ ചെറുവിരല്‍ അനക്കില്ലായിരുന്നു. എല്ലാവരില്‍ നിന്നും അദ്ദേഹം സല്‍പ്പേര് സമ്പാദിച്ചു. ഈ സമയത്ത് ഠാക്കൂര്‍ വിചാരണ നേരിടുകയായിരുന്നെന്ന കാര്യം ആരും മറക്കരുതെന്നും സാലിയാന്‍ പറഞ്ഞു.

അതേസമയം മരിക്കുന്നതിന് തലേദിവസം ഹേമന്ദ് കര്‍ക്കറെ അസ്വസ്ഥനായിരുന്നെന്നും സാലിയാനും അന്ന് നഗരത്തിന്റെ തലവനായിരുന്ന ജൂലിയോ റിബറോയും ഓര്‍ക്കുന്നുണ്ട്. 26/11 ആക്രമണത്തില്‍ അജ്മല്‍ കസബും ഇസ്മായില്‍ ദേരാ ഖാനും ചേര്‍ന്ന് കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് കര്‍ക്കറെയുമായി സാലിയാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മലേഗാവ് കേസ് സംസാരിക്കാന്‍ വേണ്ടി രാത്രി 7.30 യ്ക്ക് കര്‍ക്കറെയുമായി കൂടിക്കാഴ്ച നടത്തിയത്. അപ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. പിറ്റേന്ന് സംസാരിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ ജീവനോടെയുള്ള അവസാന ദിവസമായിരുന്നെന്ന് രണ്ടു പേരും അറിഞ്ഞില്ല.

മരണമടയുന്നതിന്റെ തലേന്ന് അസാധാരണമായ ഒരു മാനസീക സമ്മര്‍ദ്ദം കര്‍ക്കറെയെ പിടികൂടിയിരുന്നതായി റിബറോയും ഓര്‍ക്കുന്നു. എന്നാല്‍ സാധ്വി ചെയ്തത് അവരുടെ ധര്‍മ്മമാണെന്നും അതുപോലെ നല്ലൊരു ഹിന്ദുവായ നിങ്ങള്‍ സ്വന്തം ധര്‍മ്മിഷ്ഠത ജോലിയില്‍ കാട്ടാനുമാണ് റിബറോ അന്നാവശ്യപ്പെട്ടത്. മലേഗാവ് സ്‌ഫോടനത്തില്‍ ഗൂഡാലോചന, ബോംബ് സ്ഥാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രജ്ഞാ ഠാക്കൂര്‍, ലഫ്‌നന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, ശങ്കരാചാര്യ സ്വാമി ദയാനന്ദ പാണ്ഡേ മറ്റ് ചിലര്‍ എന്നിവരെ ഗൂഡാലോചന കേസില്‍ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ കര്‍ക്കറേയായിരുന്നു.

കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാദം സാലിയാന്‍ തള്ളുന്നു. 2008 നവംബര്‍ 17 നായിരുന്നു ഠാക്കൂറിനെ റിമാന്‍ഡ് ചെയ്തത്. താന്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറായി ഇരിക്കുന്ന കാലത്ത് ചികിത്സാ കാരണത്തില്‍ ഇടക്കാല ജാമ്യത്തിന് ഠാക്കൂര്‍ ശ്രമം നടത്തിയെങ്കിലും കോടതി തള്ളുകയായിരുന്നു. മുംബൈയിലേക്ക് പോകണമെന്നും കാന്‍സര്‍ പരിശോധനയ്ക്ക് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പോകണമെന്ന ആവശ്യം കോടതി തള്ളിയതായും സാലിയാന്‍ പറയുന്നു. 2011 സെപ്തംബറില്‍ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായെന്ന് കാണിച്ച് ഠാക്കൂര്‍ നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. 2008 ഒക്‌ടോബര്‍ 24 ന് നാസിക്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഠാക്കൂറിനെ ഹാജരാക്കിയിരുന്നു. എന്നാല്‍ അന്ന് പോലീസ് മോശമായി പെരുമാറിയതിന്റെ ഒരു ആരോപണവും ഉയര്‍ന്നിരുന്നില്ല.

പിന്നീട് നവംബര്‍ 3 ന് വീണ്ടും ഹാജരാക്കിയപ്പോഴും മോശമായി പെരുമാറിയതായി പറഞ്ഞില്ല. എന്നാല്‍ 2008 നവംബര്‍ 17 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങിനെ ഒരു ആരോപണം ഉയര്‍ന്നത്. എന്നാല്‍ അത് വിശ്വസനീയമായിരുന്നില്ല. രണ്ടു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടും ആന്തരീകമായോ ശാരീരികമായോ ഒരു മുറിവുകളും ഉണ്ടായിരുന്നില്ലെന്ന് സാലിയാന പറയുന്നു. ഒക്‌ടോബര്‍ 10 ന് അറസ്റ്റ് ചെയ്തതും കസ്റ്റഡിയില്‍ എടുത്തതും തെറ്റാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല എന്നായിരുന്നു പിന്നീട് സുപ്രീംകോടതി പ്രതികരിച്ചതെന്നും സാലിയാന പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW