Friday, June 21, 2019 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.49 AM

അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; സ്‌കൂളിലും ഹോട്ടലിലും വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെച്ചും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

unhealthy relationship

ലോസ് ആഞ്ചലസ്: 17കാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍പണി. സംഭവത്തില്‍ അധ്യാപിക കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. അമേരിക്കയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുമായി പലയിടങ്ങളില്‍ വെച്ച് പലവട്ടം ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലോസ് ആഞ്ചലസ് കോടതി വിധിച്ചത്.

47കാരിയായ ഐമീ പാമിറ്റെസ്സ എന്ന അധ്യാപികയ്ക്കാണ് തടവ് ശിക്ഷ വിധിച്ചത്. 2017ല് അറസ്റ്റിലായ ഇവരെ വ്യാഴാഴ്ചയാണ് കുറ്റക്കാരിയെന്ന് കോടതിക്ക് വ്യക്തമാവുകയും മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തത്. മെയ് ഒന്നിന് ഐമി കോടതിക്ക് മുന്നില്‍ ഹാജരാകണം. ഐമി ഒമ്പത് വര്‍ഷമായി ബ്രെന്റ്വൂഡ് സ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു.

2017ല്‍ യുവതി വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്. അധ്യാപികയുടെ പീഡനത്തില്‍നിന്നും വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ സ്‌കൂളിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം അധ്യാപിക കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ചാണ് ഐമീ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. പിന്നീട് വിദ്യാര്‍ത്ഥിയെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി അവിടെ വെച്ചും ഒരിക്കല്‍ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചുമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. മാത്രമല്ല അധ്യാപിക ലൈംഗിക ചുവയുള്ള മെസേജുകളും തന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും വിദ്യാര്‍ത്ഥിക്ക് അയച്ചു കൊടുത്തിരുന്നതായും വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കണ്ടെത്തി.

വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയുമായുള്ള അരുതാത്ത ബന്ധം കണ്ടുപിടിച്ചത്. ഫുട്‌ബോള്‍ പരിശീലനത്തിനെന്ന പേരില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥി പോയിരുന്നത് ഐമീയുടെ വീട്ടിലേക്കായിരുന്നു. ഇത് മാതാപിതാക്കള്‍ കണ്ടു പിടിക്കുകയും വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് അധ്യാപികയും വിദ്യാര്‍ത്ഥിയുമായുള്ള വഴിവിട്ട ബന്ധം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.

Ads by Google
Saturday 20 Apr 2019 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW