Sunday, June 30, 2019 Last Updated 52 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 09.07 AM

സമൂഹമാധ്യമങ്ങളില്‍ തന്നെക്കാള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ ആള്‍ വേറെയുണ്ടാകില്ല; പക്വതയോടെ നേരിടാന്‍ പഠിക്കണം; അല്‍ഫോണ്‍സ് കണ്ണന്താനം

uploads/news/2019/04/302828/alphonse-kannanthanam.jpg

കൊച്ചി: എം.ബി. രാജേഷിനെ ട്രോളിയതിന് ഫെയ്‌സ്്ബുക്ക് പേജ് അഡ്മിന്‍ അറസ്റ്റിലായതില്‍ പ്രതിഷേധവുമായി എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഫെയ്‌സ്ബുക്കില്‍ വലിയ തരംഗമായ ഔട്ട് സ്‌പോക്കണ്‍ എന്ന പേജിന്റെ അഡമിന്‍ ഹരി നായരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഐപിസി 153 എ പ്രകാരം അറസ്റ്റ് ചെയ്ത ജയിലിലടച്ച സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലീകാവകാശത്തിനേറ്റ തീരാക്കളങ്കമാണ്. സമൂഹമാധ്യമങ്ങളില്‍ തന്നെക്കാള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ ആള്‍ വേറെയുണ്ടാകില്ല. പക്ഷെ ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം. മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം.ബി. രാജേഷിന്റെ അനൗചിത്യമായ ഈ നടപടിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

പാലക്കാട് എം.പി. എം.ബി.രാജേഷിനെ ട്രോളിയതിന്റെ പേരില്‍ ഔട്ട് സ്‌പോക്കണ്‍ എന്ന സോഷ്യല്‍ മീഡിയ പേജിന്റെ അഡ്മിന്‍ ഹരി നായര്‍ എന്ന ചെറുപ്പക്കാരനെ ഐ പി സി 153A പ്രകാരംഅറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണ്. സോഷ്യല്‍ മീഡിയയില്‍ എന്നെക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം. മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ എം.പി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിന്റെ പേരില്‍ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനില്‍ക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മില്‍ നിന്നും പഠിക്കണം. കള്ളന്‍ കള്ളന്‍ എന്ന സ്വയം കള്ളന്‍ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമര്‍ത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു. ഞാന്‍ ഇതുപോലെ എന്നെ ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഎം എന്ന പാര്‍ട്ടിയില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധു നികലോകത്തെ കാര്‍ട്ടൂണ്‍ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കല്‍ത്തുറുങ്കില്‍ അടക്കപ്പെട്ട ഔട്ട്‌സ്‌പോക്കന്‍ ട്രോള്‍ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായര്‍ക്ക് ഐക്യദാര്‍ഢ്യം.

Ads by Google
Saturday 20 Apr 2019 09.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW