Thursday, July 18, 2019 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 09.10 AM

വോട്ടെടുപ്പ് തീരാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ വോട്ടിംഗ് യന്ത്രം അടിച്ചു തകര്‍ത്തു ; ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളികളും അറസ്റ്റില്‍

uploads/news/2019/04/302827/vvpat.jpg

ഭൂവനേശ്വര്‍: പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വോട്ടിംഗ് യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ 182 ാം നമ്പര്‍ പോളിംഗ് ബൂത്തിലെ യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി നില്‍മാണി ബിസോയിയാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോഴായിരുന്നു സംഭവം.

ഒഡീഷ സോര്‍ഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ബിസോയി വോട്ടിംഗ് യന്ത്രം പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു. 539 ല്‍ 414 വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി നില്‍ക്കേ ബൂത്തിലേക്ക് ഒരുകൂട്ടം പ്രവര്‍ത്തകരുമായി എത്തി ബിസോയി വോട്ടിംഗ് യന്ത്രം തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. റീപോളിംഗ് സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കും.

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തന്നെ കാണാതായി. ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ചുമതലയുണ്ടായിരുന്ന അര്‍ണബ് റോയിയെയാണ് കാണാതായത്.

നാദിയാ ജില്ലയിലെ റാണാഘട്ട് പാര്‍ലമെന്റ് സീറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍. വ്യാഴാഴ്ച ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ബിപ്രദാസ് ചൗധരി പോളിടെക്‌നിക് കോളേജില്‍ എത്തിയിരുന്ന ഇയാളെ ഉച്ചഭക്ഷണത്തിന് പോയശേഷം കാണാതാകുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്നായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW