Tuesday, May 21, 2019 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.34 AM

ഭര്‍ത്താവ് ഒരാഴ്ച മുമ്പ് ഉപേക്ഷിച്ചുപോയി, വാടവീട്ടില്‍ പൂട്ടിയിട്ട ശേഷം മാതാവും പോയി ; ഭക്ഷണമോ വെള്ളമോ ഇല്ലാതെ കരഞ്ഞു നിലവിളിച്ചു പിഞ്ചുകുഞ്ഞുങ്ങള്‍ വീടിനുള്ളില്‍ കഴിഞ്ഞത് ഒരു ദിവസം

uploads/news/2019/04/302826/crying.jpg

കോഴിക്കോട് : പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള മാതാപിതാക്കളുടെ ക്രൂരതയ്ക്ക് കേരളം നിരന്തരം സാക്ഷിയാകുന്നു. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിനിരയായി ഏഴു വയസ്സുകാരനും ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിനിരയായി മൂന്നു വയസ്സുകാരനും കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പ് കോഴിക്കോട് പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട അന്യസംസ്ഥാനക്കാരിയായ മാതാവ് രക്ഷപ്പെട്ടു.

അ​ഞ്ചും മൂ​ന്നും ര​ണ്ടും വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടാണ് അമ്മ മുങ്ങിയത്. ഭക്ഷണമോ വെള്ളമോ പോലുമില്ലാത്ത വീട്ടില്‍ ഭയന്നു വിറച്ച് കുട്ടികള്‍ കഴിഞ്ഞത് ഒരു ദിവസം. അയല്‍വാസി കരച്ചില്‍ കേള്‍ക്കാനിടയായതാണ് കുഞ്ഞുങ്ങള്‍ക്ക് രക്ഷയായത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട ഇയാള്‍ വിവരം നാട്ടിലെ പ്രമുഖരെ അറിയിക്കുകയും ഇവര്‍ പിന്നീട് പോലീസിനെ അറിയിക്കുകയും ചെയ്തു.

കോഴിക്കോട് രാ​മ​നാ​ട്ടു​ക​ര നി​സ​രി ജംഗ്​​ഷ​നി​ലാ​ണ്​ സം​ഭ​വം. ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ യു​വ​തി, തൃശൂർ സ്വദേശിയായ ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി രാ​മ​നാ​ട്ടു​ക​ര​യി​ലെ വാ​ട​ക ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഒ​രാ​ഴ്ച മു​മ്പ് വീ​ട് വി​ട്ടി​രുന്നു​. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മണിയോടെ കു​ട്ടി​ക​ളെ വീ​ട്ടി​ന​ക​ത്താ​ക്കി വീ​ട് പൂ​ട്ടി മാതാവും പോകുകയായിരുന്നു. മാ​താ​വ് തി​രി​ച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടികള്‍ കരഞ്ഞു.

തട്ടുകട കച്ചവടക്കാരനായ അയല്‍ക്കാരന്‍ കച്ചവടം കഴിഞ്ഞെത്തുമ്പോള്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാന്‍ ഇടയാകുകയും വിവരം സ​മീ​പ​വാ​സി​യാ​യ രാ​മ​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​സ്സ​ൻ മാ​നു​വി​നെ അറിയിക്കുകയുമായിരുന്നു. ഇ​ദ്ദേ​ഹം ഉ​ട​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ഹാ​രം എ​ത്തി​ക്കാ​ൻ ഏ​ർ​പ്പാ​ട് ചെ​യ്യു​ക​യും ഫ​റോ​ക്ക് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. കുട്ടികളെ കോ​ഴി​ക്കോ​ട് കോ​ട​തി​ക്ക് സ​മീ​പ​മു​ള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വി​ൻ​സ​ൻ​റ്​ ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ടിട്ടു പോയതിന് രക്ഷിതാക്കൾക്കെതിരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Ads by Google
Ads by Google
Loading...
TRENDING NOW