Friday, June 21, 2019 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.08 AM

വിപി സാനുവിന്റെ എന്തുകൊണ്ട് വിജയിപ്പിക്കണം; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രകാശ് രാജ്(വീഡിയോ)

seek vote

മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. സാനുവിനെ എന്തുകൊണ്ട് ജയിപ്പിക്കണമെന്നതിന്റെ ആവശ്യകത എണ്ണി പറഞ്ഞാണ് പ്രകാശ് രാജ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാനുവിന് വേണ്ട് പ്രകാശ് രാജ് വോട്ടഭ്യര്‍ത്ഥിച്ചത്.

താന്‍ സ്ഥാനാര്‍ത്ഥിയാണെങ്കിലും പാര്‍ലമെന്റില്‍ എത്തേണ്ട ചില സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കേണ്ടതുണ്ട്. അതില്‍ ഒരാളാണ് വി.പി. സാനു. വിദ്യാര്‍ഥി നേതാവായാണ് സാനു വളര്‍ന്നുവന്നത്. ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ട്. പാര്‍ലമെന്റിലെ യുവശക്തമായി മാറാന്‍ സാനുവിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് സാനു മത്സരിക്കുന്നത്. യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇത്. ബാംഗളൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW