Friday, June 28, 2019 Last Updated 17 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.02 AM

തുഷാര്‍ വെള്ളാപ്പള്ളിക്കു നേരേ മലപ്പുറം വണ്ടൂരില്‍ രണ്ടുതവണ ആക്രമണം; രാത്രി ഏഴരയ്ക്കു മാരകായുധങ്ങളുമായി സംഘം ; 15 പേര്‍ക്ക് പരിക്ക്

uploads/news/2019/04/302822/thushar.jpg

മലപ്പുറം: വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു നേരേ മലപ്പുറം വണ്ടൂരില്‍ രണ്ടുതവണ ആക്രമണം. ഇന്നലെ െവെകിട്ട് അഞ്ചിനു നടന്ന ആദ്യആക്രമണത്തില്‍ തുഷാര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. രാത്രി ഏഴരയ്ക്കു മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ പതിനഞ്ചോളം എന്‍.ഡി.എ. പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. തുഷാറിനു പരുക്കില്ല.

കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യആക്രമണം. തുഷാറിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ യു.ഡി.എഫ്. സമ്മേളനം നടക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തുഷാറിന്റെ വാഹനത്തിനു മുന്നില്‍ ചാടിവീണു. മുദ്രാവാക്യം വിളിക്കുകയും വാഹനത്തില്‍ ആഞ്ഞിടിക്കുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.

എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നും തടയാന്‍ യു.ഡി.എഫ്. നേതാക്കള്‍ ശ്രമിച്ചില്ലെന്നും ബി.ഡി.ജെ.എസ്. ആരോപിച്ചു. രാത്രി ഏഴരയോടെ വണ്ടൂര്‍ ടൗണിനടുത്തു പൂങ്ങോടായിരുന്നു രണ്ടാമത്തെ ആക്രമണം. തുഷാറിന്റെ വാഹനവ്യൂഹം കയറ്റം കയറുന്നതിനിടെ ഒരുസംഘം മാരകായുധങ്ങളുമായി ചാടിവീണു.

െബെക്കില്‍ സഞ്ചരിച്ച പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. പരുക്കേറ്റ പതിനഞ്ചോളം പ്രവര്‍ത്തകരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് ആസൂത്രിത ആക്രമണമായിരുന്നെന്നു ബി.ഡി.ജെ.എസ്. ആരോപിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW