Tuesday, May 21, 2019 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 07.35 AM

കോഹ്ലിയെ നോക്കി നിര്‍ത്തി മൊയീന്‍ അലി തലങ്ങും വിലങ്ങും തല്ലി, മൂന്ന് സിക്‌സും രണ്ട് ഫോറും വഴങ്ങിയ കുല്‍ദീപിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് സ്പിന്നര്‍ , ആശ്വസിപ്പിച്ച് നിതീഷ് റാണ

breaks down

കൊല്‍ക്കത്ത: അഭിമാന പോരാട്ടത്തിനായാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിനിറങ്ങിയത്. സൂപ്പര്‍താരം എബി ഡിവില്യേഴ്‌സില്ലാതെ ഇറങ്ങിയ ബാംഗ്ലൂര്‍ ബാറ്റിംഗിനെ നയിച്ചത് നായകന്‍ വിരാട് കോഹ്ലിയും മൊയീന്‍ അലിയുമാണ്. നിശ്ചിത ഓവറില്‍ 214 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 203ല്‍ വീണു. 10 റണ്‍സിന് ആര്‍സിബിക്ക് വിജയം.

നായകന്‍ കോഹ്ലിയുടെ സെഞ്ചുറിയും മൊയീന്‍ അലിയുടെ അതിവേഗ അര്‍ധ സെഞ്ചുറിയുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പതിനഞ്ചാം ഓവറില്‍ 122 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്‌കോര്‍. എന്നാല്‍, പിന്നീട് സ്‌കോര്‍ കുതിച്ച് കയറുകയായിരുന്നു. ഇതിനിടെ ഏറ്റവും കൂടുതല്‍ തല്ല് വാങ്ങി കൂട്ടിയത് സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. തന്റെ അവസാന ഓവറിന്റെ അവസാന പന്തില്‍ മോയിന്‍ അലിയെ പുറത്താക്കിയെങ്കിലും ആദ്യ അഞ്ച് പന്തില്‍ വിട്ടുനല്‍കിയത് 27 റണ്‍സാണ്. നാല് ഓവറില്‍ കുല്‍ദീപ് വഴങ്ങിയത് 59 റണ്‍സും.

ഐപിഎല്‍ ചരിത്രത്തിലെ ഒരു സ്പിന്നറുടെ ഏറ്റവും മോശം റെക്കോര്‍ഡിനൊപ്പം ഇതോടെ കുല്‍ദീപുമെത്തി. ഓവര്‍ എറിഞ്ഞ് തീര്‍ത്ത കുല്‍ദീപിന് സ്വയം നിയന്ത്രിക്കാനായില്ല, സങ്കടം സഹിക്കവയ്യാതെ ബൗണ്ടറിക്ക് അരികില്‍ എത്തിയ താരം പൊട്ടിക്കരഞ്ഞു. സഹതാരം നിതീഷ് റാണ എത്തി കുല്‍ദീപിനെ ആശ്വസിപ്പിച്ചു. ഈ ഐപിഎല്‍ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റുകള്‍ മാത്രം നേടാനാണ് കുല്‍ദീപിന് സാധിച്ചിട്ടുള്ളത്.

ലോകകപ്പ് ടീമില്‍ ഇടം പിടിച്ചെങ്കിലും, അടുത്തയിടെ ഒരു അഭിമുഖത്തില്‍ തനിക്ക് ഐപിഎല്ലില്‍ തിളങ്ങാനാവാത്തത് ഇന്ത്യന്‍ ടീമില്‍ ആദ്യ പതിനൊന്നില്‍ ഇടം നേടുന്നതിന് തടസമാകുമെന്ന് കുല്‍ദീപ് പറഞ്ഞിരുന്നു. ഇതിനിടെയാണ് കോഹ്ലിയെ നോക്കി നിര്‍ത്തി കുല്‍ദീപിനെ മൊയീന്‍ അലി പഞ്ഞിക്കിട്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW