Friday, June 28, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 07.00 AM

'ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷ് ഗോപി

 face book post

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചരണ പരിപാടിക്ക് നടന്‍ ബിജു മേനോനും എത്തിയിരുന്നു. ഇതിന് പിന്നാലെ ബിജു മേനോന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനവുമായി നിരവധി പേരെത്തി. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശകര്‍ക്ക് ഗോകുല്‍ മറുപടി നല്‍കിയിരിക്കുന്നത്. ഒപ്പം ബിജുമേനോനെ വിമര്‍ശിച്ചുള്ള ചില പോസ്റ്റുകളും കമന്റുകളും പങ്കുച്ചെിട്ടുമുണ്ട്.

'മിസ്റ്റര്‍ ബിജുമേനോന്‍, ഉള്ള വില കളയാതെടോ.. ചാണകം ചാരിയാല്‍ ചാണകം തന്നേ മണക്കൂ..' ഇത്തരത്തില്‍ ഒട്ടേറെ പോസ്റ്റുകള്‍ പങ്കുവച്ച് ഗോകുല്‍ കുറിച്ചു. 'ഇങ്ങനെ ഒരേപോലത്തെ കമന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!' ഗോകുല്‍ നിലപാട് വ്യക്തമാക്കി. അച്ഛന് വോട്ടുതേടി ഗോകുലും അമ്മയും തൃശൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു.

Ads by Google
Saturday 20 Apr 2019 07.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW