Friday, June 21, 2019 Last Updated 24 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.59 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/04/302751/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഉയര്‍ന്ന സ്‌ഥാനലബ്‌ധി, യാത്രകള്‍ കൊണ്ട്‌ വിവിധ ഗുണങ്ങള്‍. മനഃസന്തോഷം ഇവ ഫലം. കുടുംബത്തില്‍ പൊതുവെ സ്വസ്‌ഥത നിലനില്‍ക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വലിയ തടസ്സം കൂടാതെ സാധ്യമാകുമെങ്കിലും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ക്ലേശങ്ങള്‍ വന്നുചേരാം.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വലിയ തടസ്സം കൂടാതെ സാധ്യമാകും. അധികാരസ്‌ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ്‌. ധനമിടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ബുദ്ധിശൂന്യമായ പ്രവൃത്തത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കാം. പ്രവര്‍ത്തനരംഗത്ത്‌ അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. മാനസികമായ ക്ലേശങ്ങള്‍ ഉണ്ടാകാവുന്നതാണ്‌. പരിശ്രമങ്ങള്‍ പലതും ഫലമില്ലാതെ പോകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ഗൃഹത്തില്‍ സന്തുഷ്‌ടി നിലനില്‍ക്കും. ധനനഷ്‌ടം, സര്‍വ്വകാര്യ പ്രതിബന്ധം, സ്‌ഥാനഭ്രംശം ഇവ ഫലം. ഉച്ചകഴിഞ്ഞ്‌ അനുകൂല മാറ്റം പ്രതീക്ഷിക്കാം. മധ്യാഹ്നശേഷം കാര്യങ്ങള്‍ മന്ദഗതിയിലാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ഏതുകാര്യത്തിലും വിജയം, സാമ്പത്തികാഭിവൃദ്ധി ഇവ കാണുന്നു. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കും. അലച്ചിലും, യാത്രാക്ലേശവും വന്നു ചേരാം.
തുലാം (ചിത്തിര , ചോതി, വിശാഖം ) - തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും വന്നുചേരും. പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാകുന്നതാണ്‌.
ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‌ തീരുമാനമെടുക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം.
മകരം (ഉത്രാടം ണ്ട, തിരുവോണം, അവിട്ടം മ്മ) - ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടങ്ങളുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഉദ്ദേശിക്കുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുന്നതല്ല.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടും. അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ കാലം അനുകൂലമല്ല.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. യാത്രകളിലൂടെ ഗുണം ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന കാര്യം നടപ്പിലാക്കാന്‍ സാധിക്കും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 20 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW