Thursday, May 23, 2019 Last Updated 47 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.49 AM

ബിജുമേനോനും പ്രിയാ വാര്യര്‍ക്കും നേരേ സൈബര്‍ ആക്രമണം

uploads/news/2019/04/302746/8.jpg

തൃശൂര്‍: എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായ സുരേഷ്‌ഗോപിക്ക്‌ പിന്തുണ നല്‍കിയതിനു ബിജുമേനോനും നടി പ്രിയാ പ്രകാശ്‌ വാര്യര്‍ക്കും നേരേ വ്യാപകമായ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ്‌ സുരേഷ്‌ഗോപിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ചു നടന്‍ ബിജുമേനോനും പ്രിയാ പ്രകാശ്‌ വാര്യരും പൊതുവേദിയില്‍ എത്തിയത്‌. തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന "സുരേഷ്‌ ഗോപിയോടൊപ്പം ഒരു സായാഹ്നം" എന്ന പരിപാടിയിലാണ്‌ ഇരുവരും പങ്കെടുത്തത്‌.
സുരേഷ്‌ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെപ്പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജുമേനോന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്‌ താരത്തിനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്‌. താങ്കളെപ്പോലെ ഒരാള്‍ സുരേഷ്‌ഗോപിക്കായി വോട്ടഭ്യര്‍ഥന നടത്തിയത്‌ മനസിലാകുന്നില്ലെന്നും ബിജുമേനോനെപ്പോലെ മതേതരമുഖമുള്ള നടന്മാര്‍ "വര്‍ഗീയവിഷം തുപ്പുന്ന" പാര്‍ട്ടിക്കായി വോട്ട്‌ തേടിയത്‌ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഏതാനുംപേര്‍ ബിജുമേനോന്‌ സന്ദേശമയച്ചു. ഇങ്ങനെയാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നതെങ്കില്‍ ബിജുമേനോന്റെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ പോയി കാണില്ലെന്നും ചിലര്‍ കമന്റ്‌ ചെയ്‌തു.
അതേസമയം തനിക്ക്‌ പാര്‍ട്ടി ബന്ധമില്ലെന്നും ഏതാനും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു സഹപ്രവര്‍ത്തകനായ സുരേഷ്‌ഗോപിക്കായി വോട്ടഭ്യര്‍ഥന നടത്തിയതെന്നും ബിജുമേനോന്‍ മറുപടി നല്‍കി.അതേസമയം പ്രിയാ പ്രകാശ്‌ വാര്യരുടെ ഫേസ്‌ബുക്ക്‌, ഇന്‍സ്‌റ്റാഗ്രാം പേജുകളിലാണ്‌ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുന്നത്‌. പലരും പരിഹാസവും കേട്ടാല്‍ അറയ്‌ക്കുന്ന അസഭ്യവാക്കുകളും കലര്‍ന്ന സന്ദേശങ്ങളാണ്‌ അയച്ചിട്ടുള്ളത്‌. "പ്രിയേ നീ തീര്‍ന്നടീ തീര്‍ന്നു" എന്ന രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചവരും ഏറെ. അതേസമയം സുരേഷ്‌ ഗോപിക്കുവേണ്ടി രാജസേനന്‍ പ്രചാരണത്തിനെത്തി വെള്ളിയാഴ്‌ചയാണ്‌ രാജസേനന്‍ മണ്ഡലത്തിലെത്തിയത്‌. എല്ലാവരോടും സൗഹൃദത്തോടെ സംസാരിച്ച രാജസേനന്‍ കുശലാന്വേഷണങ്ങള്‍ക്കുശേഷം സുരേഷ്‌ഗോപിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യര്‍ഥിച്ചു.

Ads by Google
Saturday 20 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW