Thursday, May 23, 2019 Last Updated 48 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.49 AM

അരുംകൊലയ്‌ക്കിരയായി, ഒരു കുരുന്നുകൂടി... ആലുവയില്‍ അമ്മയുടെ മര്‍ദനത്തിന്‌ ഇരയായ മൂന്നു വയസുകാരന്‍ മരിച്ചു

uploads/news/2019/04/302744/2.jpg

ആലുവ: ചപ്പാത്തിക്കോലുകൊണ്ട്‌ അമ്മ തലയ്‌ക്കടിച്ചപ്പോഴും "അമ്മേ" എന്നാകും അവന്‍ വിളിച്ചിട്ടുണ്ടാകുക. ഇനി ആ മൂന്നു വയസുകാരനുമില്ല. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരനു വേണ്ടി പെയ്‌തുതീരാത്ത കണ്ണീരിലൊരു തുള്ളിക്ക്‌ ഇവനും അവകാശി.
ബുധനാഴ്‌ച മുതല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ്‌ ഇന്നലെ രാവിലെ പത്തോടെയാണു മരിച്ചത്‌. മകനെ അനുസരണ പഠിപ്പിക്കാനായി ക്രൂരമായി മര്‍ദിച്ചെന്നു ചോദ്യംചെയ്യലില്‍ സമ്മതിച്ച മാതാവ്‌ ഝാര്‍ഖണ്ഡ്‌ സ്വദേശിനി ഹന ഖാതൂനിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
അബദ്ധത്തില്‍ അമ്മയുടെ കൈയില്‍നിന്നു വീണതാണെന്നു പറഞ്ഞ്‌ പിതാവ്‌ പശ്‌ചിമ ബംഗാള്‍ സ്വദേശി സജ്‌ജാദ്‌ ഖാനാണു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. അതീവ ഗുരുതരാവസ്‌ഥയിലാണെന്നു പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതോടെ പോലീസിന്റെ നിര്‍ദേശപ്രകാരം രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തലയുടെ വലതുഭാഗത്തേറ്റ പരുക്കാണ്‌ ഏറ്റവും മാരകമായത്‌. മസ്‌തിഷ്‌കത്തിലെ രക്‌തസ്രാവം നിയന്ത്രിക്കാനായി ശസ്‌ത്രക്രിയ നടത്തി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. കോട്ടയം ജനറലാശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും എത്തിയിരുന്നു. ഇന്നലെ രാവിലെ ശിശുരോഗ ചികിത്സാവിദഗ്‌ധന്‍ ഡോ. വിപിന്‍ ജോസ്‌ മരണം സ്‌ഥിരീകരിച്ചു. പിതാവ്‌ സജ്‌ജാദ്‌ ഖാന്‍ കൊച്ചി മെട്രോ റെയില്‍വേ ജോലിക്കു കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ്‌.

Ads by Google
Saturday 20 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW