Thursday, May 23, 2019 Last Updated 33 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.45 AM

"മോഡിയുടെ ബയോപിക്‌ അല്ല ഹാസ്യചിത്രമാണ്‌ വേണ്ടത്‌"

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബയോപിക്‌ അല്ല ഹാസ്യചിത്രമാണ്‌ പുറത്തിറക്കേണ്ടതെന്നു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മഡോന്‍കര്‍. രാജ്യത്തിന്റെ തലപ്പത്തിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി ബയോപിക്‌ ഇറക്കാന്‍ അര്‍ഹനല്ലെന്നും അവര്‍ തുറന്നടിച്ചു. 56 ഇഞ്ച്‌ നെഞ്ചളവുണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയുടെ ജീവിത കഥ തമാശ തന്നെയാണ്‌. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി കാണുന്നതിന്‌ ഇടയാക്കും. ഇതിനെക്കാള്‍ നല്ലത്‌ അദ്ദേഹത്തിന്റെ പാലിക്കാന്‍ കഴിയാത്ത വാഗ്‌ദാനങ്ങളെക്കുറിച്ച്‌ ഒരു ഹാസ്യചിത്രം നിര്‍മിക്കുന്നതായിരിക്കും- ഊര്‍മിള പറഞ്ഞു. കഴിഞ്ഞ മാസം കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരിച്ച ഊര്‍മിള, മുംബൈ നോര്‍ത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ്‌ എം.പി. ഗോപാല്‍ ഷെട്ടിക്കെതിരേയാണു ജനവിധി തേടുന്നത്‌.

Ads by Google
Saturday 20 Apr 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW