Friday, May 24, 2019 Last Updated 52 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.44 AM

റഷ്യന്‍ ഇടപെടല്‍: മുള്ളര്‍ റിപ്പോര്‍ട്ട്‌ വെളിച്ചം വീശുന്നത്‌ ട്രംപ്‌ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിലേക്ക്‌

uploads/news/2019/04/302705/2.jpg

ന്യൂയോര്‍ക്ക്‌: 2016ലെ യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ച്‌ അന്വേഷിച്ച്‌ സ്‌പെഷല്‍ കൗണ്‍സണ്‍ റോബര്‍ട്ട്‌ മുള്ളറുടെ റിപ്പോര്‍ട്ട്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അന്വേഷണം തടസപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളിലേക്ക്‌ വിരല്‍ചൂണ്ടുന്നത്‌. എഫ്‌.ബി.ഐ. ഡയറക്‌ടര്‍ ജെയിംസ്‌ കോമിയെ നീക്കിയതടക്കമുള്ള 10 നടപടികള്‍ ഇതു സൂചിപ്പിക്കുന്നതാണെങ്കിലും ട്രംപിനെതിരേ കുറ്റം ചാര്‍ത്തേണ്ടതാണെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നില്ല.
റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള മുളളറുടെ റിപ്പോര്‍ട്ട്‌ ഇന്നലെയാണ്‌ യു.എസ്‌. കോണ്‍ഗ്രസില്‍ വച്ച ശേഷം പരസ്യപ്പെടുത്തിയത്‌. 448 പേജുള്ള റിപ്പോര്‍ട്ട്‌ രണ്ടു വാള്യങ്ങളായാണ്‌ വിഭജിച്ചിരിക്കുന്നത്‌. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചതാണ്‌ ആദ്യ വാള്യം. റഷ്യന്‍ ഇപെടല്‍ സ്‌ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്‌ ട്രംപിന്റെ പ്രചാരണസംഘമോ മറ്റേതെങ്കിലും അമേരിക്കക്കാരനോ ഇതുമായി ബന്ധപ്പെട്ടുവെന്നതിനു തെളിവില്ല എന്നും പറയുന്നു.
രണ്ടാമത്തെ വാള്യം നീതിനിര്‍വഹണം തടസപ്പെടുത്തിയത്‌ സംബന്ധിച്ചാണ്‌. റിപ്പോര്‍ട്ടിന്റെ ചുരുക്കം മുമ്പ്‌ യു.എസ്‌. അറ്റോര്‍ണി ജനറല്‍ വില്യം ബ്രാര്‍ പുറത്തുവിട്ടപ്പോള്‍ ട്രംപിനെ കുറ്റമുക്‌തനാക്കിയതോടെ വിശദമായ റിപ്പോര്‍ട്ടില്‍ എന്താണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നതിനെച്ചൊല്ലി ഏറെ ആകംക്ഷയുയര്‍ന്നിരുന്നു. റിപ്പോര്‍ട്ടില്‍ തന്നെ പൂര്‍ണമായും കുറ്റമുക്‌താക്കി എന്ന്‌ അവകാശപ്പെട്ട ട്രംപ്‌ വിരോധികളുടെും തീവ്രഇടത്‌ ഡെമോക്രാറ്റുകളുടേയും കളി കഴിഞ്ഞുവെന്നും ട്വിറ്ററില്‍ കുറിച്ചു.

Ads by Google
Saturday 20 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW