Thursday, May 23, 2019 Last Updated 27 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ സീസണ്‍ -12 ഹര്‍ദ്ദിക്‌ കളിക്കേണ്ടിയിരുന്നത്‌ ഹൈദരാബാദില്‍

uploads/news/2019/04/302700/5.jpg

ഹൈദരാബാദ്‌: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയങ്ങള്‍ക്കു പിന്നിലുള്ള പേരാണ്‌ ഹര്‍ദ്ദിക്‌ പാണ്ഡ്യ എന്നത്‌. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരേയും മുംബൈയെ ജയിക്കാന്‍ സഹായിച്ചത്‌ പാണ്ഡ്യയുടെ വെടിക്കെട്ടു ബാറ്റിങ്ങായിരുന്നു.
ബാറ്റിങ്ങിനു പുറമേ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മിന്നുന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന പാണ്ഡ്യയെ ഒരു ക്ലബിനും വിട്ടുകൊടുക്കാതെ മുംബൈ പൊതിഞ്ഞുപിടിക്കുകയും ചെയ്യുന്നു.
എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തും മുമ്പേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാകേണ്ടിയിരുന്നയാളാണ്‌ പാണ്ഡ്യ.
2013-ല്‍ തന്നെ പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ സണ്‍റൈസേഴ്‌സിന്‌ അവസരം ലഭിച്ചതാണ്‌. എന്നാല്‍ അന്ന്‌ അവര്‍ക്കു പാണ്ഡ്യയുടെ കഴിവ്‌ മനസിലാക്കാന്‍ സാധിച്ചില്ല.
അഭ്യന്തര ക്രിക്കറ്റില്‍ ബറോഡയുടെ താരാണ്‌ ഹര്‍ദിക്‌ പാണ്ഡ്യ. അന്ന്‌ ബറോഡയില്‍ സഹതാരമായിരുന്ന മുന്‍ ഇന്ത്യന്‍ ഇര്‍ഫാന്‍ പത്താന്‍, പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ വി.വി.എസ്‌. ലക്ഷ്‌മണിനോട്‌ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ ആ ആഭ്യന്തര സീസണില്‍ മോശം പ്രകടനം കാഴ്‌ചവച്ച പാണ്ഡ്യയെ വാങ്ങാന്‍ ടീം മാനേജ്‌മെന്റും ലക്ഷ്‌മണും താല്‍പര്യം കാട്ടിയില്ല. പിന്നീട്‌ മുംബൈ ഇന്ത്യന്‍സ്‌ പാണ്ഡ്യയെ സ്വന്തമാക്കുകയും ചെയ്‌തു.
അന്ന്‌ ചെയ്‌തത്‌ ദൗര്‍ഭാഗ്യകരമായി പോയെന്ന്‌ ഇപ്പോള്‍ തോന്നുന്നതായി ലക്ഷ്‌മണ്‍, ഇര്‍ഫാനുമൊത്തുള്ള ഐപിഎല്‍ ചാറ്റ്‌ ഷോയില്‍ തുറന്നു പറഞ്ഞു.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW