Sunday, July 07, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

പഞ്ചാബ്‌-സര്‍വീസസ്‌ ഫൈനല്‍

uploads/news/2019/04/302698/3.jpg

ലുധിയാന: 73 ാമത്‌ സന്തോഷ്‌ ട്രോഫി ചാമ്പന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ പഞ്ചാബും സര്‍വീസസും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ പഞ്ചാബ്‌ 2-1 ന്‌ ഗോവയെ കീഴടക്കിയാണ്‌ ഫൈനലില്‍ എത്തിയത്‌.
രണ്ടാം സെമിയില്‍ ഷൂട്ടൗട്ടിലേക്ക്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ 4-3 ന്‌ കര്‍ണാടകയെ തകര്‍ത്താണ്‌ സര്‍വീസസിന്റെ ഫൈനല്‍ പ്രവേശനം. നിശ്‌ചിതസമയത്ത്‌ 1-1 ന്‌ സമനില പാലിച്ച ടീമുകള്‍ അധികസമയത്തും വലകുലുക്കിയില്ല. ഒടുവില്‍ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ കന്നട താരങ്ങള്‍ രണ്ടു കിക്കുകള്‍ പാഴാക്കിയതോടെ സര്‍വീസസ്‌ 4-3 വിജയവുമായി ഫൈനല്‍ ഉറപ്പിച്ചു.
കഴിഞ്ഞ തവണ തങ്ങളെ പ്രാഥമിക റൗണ്ടില്‍ പുറത്താക്കിയ കര്‍ണാടകയോടുള്ള മധുരപ്രതികാരം കൂടിയായി സര്‍വീസസിനിത്‌. മലയാളി താരങ്ങളായിരുന്നു ഇരു ടീമുകളുടെയും ശക്‌തി.
നാലു വര്‍ഷം മുമ്പ്‌ ഇതേ വേദിയില്‍ സര്‍വീസസും പഞ്ചാബും കലാശപ്പോരില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന്‌ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനു സര്‍വീസസിനു മുന്നില്‍ പഞ്ചാബ്‌ തലകുനിക്കുകയായിരുന്നു. വീണ്ടും ഒരു ഫൈനല്‍ എത്തുമ്പോള്‍ അന്നത്തെ തോല്‍വിക്കു പകരം ചോദിക്കാനാകും ആതിഥേയര്‍ ഇറങ്ങുക.
നിലവിലെ ചാംപ്യന്മാരായ കേരളവും റണ്ണര്‍ അപ്പുകളായ ബംഗാളും ഇല്ലാതെയാണ്‌ ഇത്തവണ സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ട്‌ പോരാട്ടം നടന്നത്‌. പ്രാഥമിക റൗണ്ടില്‍ തന്നെ ഇരുടീമുകളും യോഗ്യത നേടാനാവാതെ പുറത്തായി.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW