Sunday, June 30, 2019 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

തകര്‍പ്പന്‍ ജയത്തോടെ ചെല്‍സിയും ആഴ്‌സണലും

uploads/news/2019/04/302697/2.jpg

ലണ്ടന്‍: യൂറോപ്പാ ഫുട്‌ബോള്‍ ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പായി. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട്‌ ഇംഗ്ലണ്ട്‌ ക്ലബുകള്‍ അവസാന നാലില്‍ ഇടംപിടിച്ചു.
മുന്‍ ചാമ്പ്യന്മാരായ ആഴ്‌സണലും ചെല്‍സിയുമാണ്‌ സെമിയിലേക്കു മുന്നേറിയത്‌. ഇവര്‍ക്ക്‌ സ്‌പെയ്‌നില്‍ നിന്നു വലന്‍സിയയും ജര്‍മനിയില്‍ നിന്ന്‌ എയ്‌ന്‍ട്രാക്‌ടുമാണ്‌ എതിരാളികള്‍.
ആഴ്‌സണല്‍ രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്‌ നാപ്പോളിയെ(1-0) തോല്‍പിച്ചപ്പോള്‍ ചെല്‍സി ചെക്ക്‌ റിപ്പബ്ലിക്കന്‍ ക്ലബ്‌ സ്ലാവിയ പ്രാഗിനെ(4-3)യാണു തുരത്തിയത്‌.
മറ്റു മത്സരങ്ങളില്‍ രണ്ടാം പാദത്തില്‍ വിജയിച്ച്‌ എവേ ഗോളിന്റെ അകമ്പടിയോടെയാണ്‌ എയ്‌ന്‍ട്രാക്‌ട് സെമിയില്‍ കടന്നത്‌. പോര്‍ചുഗല്‍ ക്ലബ്‌ ബെന്‍ഫിക്കയാണ്‌ എയ്‌ന്‍ട്രാക്‌ടിന്റെ മുന്നേറ്റത്തില്‍ വീണുപോയത്‌. സ്വന്തം രാജ്യക്കാരായ വിയ്യാറയാലിനെ കീഴടക്കിയാണ്‌ വലന്‍സിയയുടെ സെമിപ്രവേശനം.
സെമിയില്‍ ആഴ്‌സണല്‍ വലന്‍സിയയെയും ചെല്‍സി എയ്‌ന്‍ട്രാക്‌റ്റിനെയും നേരിടും.
ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ജയിച്ചിരുന്ന ആഴ്‌സണല്‍ ഇന്നലെ രണ്ടാം പാദത്തിലും ജയം ആവര്‍ത്തിച്ചു. 36-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഡ്രെലക്കാസ്‌റ്റ നേടിയ ഏക ഗോളാണ്‌ നാപ്പോളിയുടെ വിധിയെഴുതിയത്‌. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 ജയത്തോടെ പീരങ്കപ്പട അവസാന നാലിലേക്കു റൂട്ട്‌മാര്‍ച്ച്‌ നടത്തി.
ചെല്‍സിയുടെ തട്ടകമായ സ്‌റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ ഏഴു ഗോളുകള്‍ പിറന്ന ത്രില്ലറിനൊടുവിലായിരുന്നു നീലപ്പടയുടെ ജയം. അഞ്ചാം മിനിട്ടില്‍ പെഡ്രോയിലൂടെ ചെല്‍സി സ്‌കോറിംഗ്‌ തുടങ്ങി. ഒന്‍പതാം മിനിട്ടില്‍ സ്‌ളാവിയ താരം ഡേലി വഴങ്ങിയ സെല്‍ഫ്‌ ഗോള്‍ ആതിഥേയരുടെ ലീഡ്‌ ഉയര്‍ത്തി.
17-ാം മിനിട്ടില്‍ ഒളിവര്‍ ഗിറൗഡ്‌ മൂന്നാം ഗോളും നേടിയതോടെ ചെല്‍സി ജയം ഉറപ്പിച്ചു.
എന്നാല്‍ പതറാതെ പൊരുതിയ സ്ലാവിയ കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. 25-ാം മിനിട്ടില്‍ സൗസെക്കിലൂടെ അവര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ 27-ാം മിനിട്ടില്‍ പെഡ്രോ തന്റെ രണ്ടാം ഗോളിലൂടെ ചെല്‍സിയുടെ പട്ടിക പൂര്‍ത്തിയാക്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ 51, 54 മിനിട്ടുകളില്‍ സെവിച്ച്‌ രണ്ടു ഗോളുകളുമായി ചെല്‍സിയുടെ നെഞ്ചിടിപ്പ്‌ കൂട്ടിയെങ്കിലും മത്സര ഫലത്തില്‍ മാറ്റമുണ്ടായില്ല.
ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-4 ന്‌ തോറ്റിരുന്ന എയ്‌ന്‍ട്രാക്‌റ്റ് ഫ്രാങ്ക്‌ഫര്‍ട്ട്‌ രണ്ടാം പാദത്തില്‍ ഹോം ഗ്രൗണ്ടിലെ തകര്‍പ്പന്‍ വിജയത്തിന്റെ അകമ്പടിയോടെയാണ്‌ സെമിയില്‍ കടന്നത്‌. രണ്ടാം പാദത്തില്‍ കോസ്‌റ്റിച്ച്‌ 36-ാം മിനിട്ടിലും റോഡേ 67-ാം മിനിട്ടിലുമാണ്‌ ജര്‍മ്മന്‍ ക്‌ളബിനുവേണ്ടി സ്‌കോര്‍ ചെയ്‌തത്‌.
ഒരേ രാജ്യക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇരുപാദങ്ങളിലും വിജയിച്ചാണ്‌ വലന്‍സിയയുടെ സെമി ഫൈനല്‍ പ്രവേശനം.. ആദ്യപാദത്തില്‍ 3-1 ന്‌ ജയിച്ചിരുന്ന വലന്‍സിയ രണ്ടാംപാദത്തിലെ 2-0ത്തിന്റെ വിജയത്തോടെ 5-1 എന്ന ഗോള്‍ മാര്‍ജിനില്‍ അവസാന നാലിലേക്ക്‌ ടിക്കറ്റെടുത്തു.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW