Friday, May 24, 2019 Last Updated 52 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

പരുക്ക്‌ മാറി; നെയ്‌മര്‍ ഈയാഴ്‌ച കളത്തിലിറങ്ങും

uploads/news/2019/04/302695/7.jpg

പാരീസ്‌: പരുക്കില്‍ നിന്നു മുക്‌തനായി പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ തിരിച്ചുവരുന്നു. ഈ ആഴ്‌ച താരം പി.എസ്‌.ജിയ്‌ക്കായി കളത്തിലിറങ്ങുമെന്ന്‌ ഫ്രഞ്ച്‌ ടീം ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
മൂന്നു മാസത്തെ ഇടവേളക്കു ശേഷമാണു താരം വീണ്ടുംകളത്തിലിറങ്ങുന്നത്‌. കഴിഞ്ഞ ജനുവരി 23 നാണു നെയ്‌മറിന്റെ കാലിനു പരുക്കേറ്റത്‌. തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു ശേഷം വിശ്രമത്തിലായിരുന്നു.
ഈ ആഴ്‌ച ശക്‌തരായ മൊണോക്കോയ്‌ക്കെതിരായ മത്സരത്തില്‍ നെയ്‌മര്‍ പി.എസ്‌.ജി. ജഴ്‌സിയണിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ മത്സരത്തില്‍ ഒരു പോയിന്റ്‌ നേടിയാല്‍ പി.എസ്‌.ജി ഫ്രാന്‍സിലെ ജേതാക്കളാകും. ലില്ലേക്കും നാന്റസിനും എതിരെ തുടര്‍ച്ചയായ രണ്ടു കളികളില്‍ തോറ്റ പി.എസ്‌.ജി. അതിവേഗം കിരീടം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW