Wednesday, June 26, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.34 AM

ഹൃദയശസ്‌ത്രക്രിയയ്‌ക്കെത്തിച്ച പിഞ്ചുകുഞ്ഞിനെ അപമാനിച്ച ആര്‍.എസ്‌.എസുകാരന്‍ അറസ്‌റ്റില്‍

uploads/news/2019/04/302690/2.jpg

കൊച്ചി: മംഗലാപുരത്തുനിന്ന്‌ ആംബുലന്‍സില്‍ ഹൃദയശസ്‌ത്രക്രിയയ്‌ക്കായി കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിനെതിരേ ഫെയ്‌സ്‌ബുക്കില്‍ മതസ്‌പര്‍ദ്ധയുളവാക്കുന്ന കുറിപ്പെഴുതിയ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുവാറ്റുപുഴയ്‌ക്കു സമീപം കോതമംഗലം കടവൂര്‍ കോനാമ്പറത്ത്‌ വീട്ടില്‍ ബിനില്‍ സോമസുന്ദരമാണ്‌ അറസ്‌റ്റിലായത്‌.
ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വിവാദമായതോടെ ഒളിവില്‍പോയ ബിനിലിനെ നെടുങ്കണ്ടത്തുനിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ ബിനിലിനെതിരേ സിറ്റി പോലീസ്‌ കമ്മീഷണര്‍ എസ്‌. സുരേന്ദ്രനാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
കഴിഞ്ഞ16 നാണ്‌ അത്യപൂര്‍വമായ ഹൃദയരോഗം ബാധിച്ച കുഞ്ഞുമായി ആംബുലന്‍സ്‌ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിയത്‌. ആംബുലന്‍സിലുള്ളത്‌ ജിഹാദിയുടെ വിത്താണെന്നായിരുന്നു ഇയാളുടെ പരാമര്‍ശം. പ്രതിഷേധം വ്യാപകമായതോടെ ബിനില്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ പിന്‍വലിച്ച്‌ തന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തുവെന്ന വാദവുമായി രംഗത്ത്‌ എത്തിയിരുന്നു.
എന്നാല്‍ ട്വിറ്ററില്‍ സമാനമായ പോസ്‌റ്റിട്ടത്‌ ഇയാളുടെ നുണ പൊളിച്ചു. തുടര്‍ന്ന്‌ മദ്യലഹരിയിലായിരിക്കുമ്പോഴാണ്‌ പോസ്‌റ്റിട്ടതെന്ന വിശദീകരണവുമായി ബിനില്‍ വീണ്ടും രംഗത്തുവന്നു.
ഫെയ്‌സ്‌ബുക്ക്‌ കുറപ്പിനെതിരേ ഡി.വൈ.എഫ്‌.ഐ. ഉള്‍പ്പടെയുള്ള സംഘടനകള്‍ ഡി.ജി.പിക്ക്‌ പരാതി നല്‍കിയിരുന്നു.

Ads by Google
Saturday 20 Apr 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW