Tuesday, May 21, 2019 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.29 AM

ജെറ്റിന്റെ വിപണി പിടിക്കാന്‍ മറ്റു കമ്പനികള്‍ രംഗത്ത്‌

uploads/news/2019/04/302689/1.jpg

മുംെബെ: സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ്‌ എയര്‍വെയ്‌സ്‌ സേവനം പൂര്‍ണമായി അവസാനിപ്പിച്ചതോടെ വിപണി പിടിക്കാന്‍ മറ്റു കമ്പനികള്‍ രംഗത്ത്‌. ജെറ്റിന്റെ സര്‍വീസ്‌ സ്ലോട്ടുകള്‍ സ്വന്തമാക്കാനാണു കമ്പനികളുടെ ശ്രമം.
ജെറ്റ്‌ സര്‍വീസുകള്‍ കുറച്ചതോടെ സ്‌െപെസ്‌ ജെറ്റും ഇന്‍ഡിഗോയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സേവനം നിര്‍ത്തുമ്പോള്‍ പുതുതായി 27 വിമാനങ്ങളാണു സ്‌െപെസ്‌ കളത്തിലിറക്കാന്‍ ഒരുങ്ങുന്നത്‌. നിലവില്‍ സ്‌െപെസ്‌ ജെറ്റിന്‌ 76 വിമാനങ്ങളാണുള്ളത്‌.
പാട്ടവ്യവസ്‌ഥയിലാണു പുതിയ വിമാനങ്ങള്‍ എത്തിക്കുന്നത്‌. നേരത്തെ 16 ബോയിങ്‌ വിമാനങ്ങളും അഞ്ച്‌ ബൊംബാര്‍ഡിയാര്‍ ക്യു 400 വിമാനങ്ങളും ലഭ്യമാക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു.
ജെറ്റ്‌ സര്‍വീസ്‌ നിര്‍ത്തിയതോടെ ഇതിനോടൊപ്പം ആറ്‌ ബോയിങ്‌ 737-800 വിമാനങ്ങള്‍ കൂടി കൊണ്ടുവരാന്‍ സ്‌െപെസ്‌ തീരുമാനിച്ചു. 2005 ലായിരുന്നു സ്‌െപെസ്‌ ജെറ്റിന്റെ ആദ്യ സര്‍വീസ്‌. പൂട്ടിപ്പോയ മോദിലുഫ്‌ത്‌ എന്ന വിമാനക്കമ്പനിയെ ഏറ്റെടുത്ത്‌ സ്‌െപെസ്‌ ജെറ്റ്‌ ആക്കിയത്‌ വ്യവസായിയായ അജയ്‌ സിങ്ങായിരുന്നു.
2010ല്‍ സണ്‍ ഗ്രൂപ്പ്‌ മേധാവി കലാനിധി മാരന്‍ സ്‌െപെസ്‌ ജെറ്റിനെ ഏറ്റെടുത്തു. എന്നാല്‍ കമ്പനി വലിയ പ്രതിസന്ധിയിലേക്കു നീങ്ങിയതോടെ 2015 ല്‍ വീണ്ടും അജയ്‌ സിങ്ങിന്റെ കരങ്ങളിലെത്തി. കിങ്‌ഫിഷര്‍ നേരത്തേ സേവനം അവസാനിപ്പിച്ചപ്പോഴും മറ്റു കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
സര്‍വീസുകള്‍ വര്‍ധിപ്പിച്ച്‌ വരുമാനം കൂട്ടാനാണു ഇവരുടെ ശ്രമം. ഇതുവഴി ഇന്ധനവിലക്കയറ്റം മൂലമുണ്ടാകുന്ന നഷ്‌ടം മറികടക്കാമെന്നാണു വിലയിരുത്തല്‍. വേനലവധി കാലമായതിനാല്‍ വരുമാനം കൂടുമെന്ന്‌ ഉറപ്പാണ്‌.

Ads by Google
Saturday 20 Apr 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW