Tuesday, May 21, 2019 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.29 AM

എയര്‍ബാഗ്‌ തകരാര്‍; അക്കോര്‍ഡ്‌ കാറുകള്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഡ്രൈവര്‍ സൈഡ്‌ എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പ്രീമിയം സെഡാന്‍ വാഹനമായ അക്കോഡ്‌ ഹോണ്ട തിരിച്ചുവിളിക്കുന്നു. 2003- 2006 കാലയളവില്‍ നിര്‍മിച്ച 3,669 വാഹനങ്ങളിലാണ്‌ തകരാര്‍ കണ്ടെത്തിയിട്ടുള്ളത്‌. ഹോണ്ട ലോകത്തുടനീളം നടത്തുന്ന സര്‍വീസ്‌ ക്യാംപയിന്റെ ഭാഗമായാണ്‌ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍നിന്ന്‌ തകരാര്‍ സൗജന്യമായി പരിഹരിക്കാമെന്നു കമ്പനി വ്യക്‌തമാക്കി. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഹോണ്ട്‌ 2018 ജനുവരിയില്‍ 22,834 വാഹനങ്ങള്‍ തിരിച്ച്‌ വിളിച്ചിരുന്നു. 2013-ല്‍ നിര്‍മിച്ച ഹോണ്ട സിറ്റി, ജാസ്‌ എന്നീ മോഡലുകളാണ്‌ മുമ്പ്‌ തിരിച്ചുവിളിച്ചത്‌.

Ads by Google
Saturday 20 Apr 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW