Tuesday, May 21, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.29 AM

അപ്രീലിയ സ്‌റ്റോം 125 വിപണിയിലേക്ക്‌; വില 65,000 രൂപ

മുംെബെ: അപ്രീലിയയുടെ പുതിയ മോഡലായ സ്‌റ്റോം 125 വിപണിയിലെത്തിക്കാനൊരുങ്ങി പിയാജിയോ ഗ്രൂപ്പ്‌. ഈ മാസം അവസാനത്തോടെ സ്‌റ്റോം വിപണിയിലെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. 65,000 രൂപയാണു വില. റെഡ്‌, യെല്ലോ, ബ്ലാക്ക്‌ നിറങ്ങളില്‍ ലഭ്യമാകും.
സാധാരണ സ്‌കൂട്ടര്‍ രൂപകല്‍പ്പനയില്‍നിന്നു മാറിയാണ്‌ അപ്രിലിയയുടെ വാഹനങ്ങളെത്തുന്നത്‌. കമ്പനി വിപണിയിലെത്തിക്കുന്ന പ്രാരംഭ മോഡല്‍ സ്‌കൂട്ടറായിരിക്കും സ്‌റ്റോം 125. യുവാക്കളെ ലക്ഷ്യമിട്ടിറക്കുന്ന വാഹനത്തില്‍ മുന്നില്‍ 120 സെക്ഷനും പിന്നില്‍ 130 സെക്ഷനുമുള്ള 12 ഇഞ്ച്‌ അലോയ്‌ വീലുകളാണ്‌ നല്‍കിയിട്ടുള്ളത്‌.
ഏഴ്‌ ലിറ്ററാണ്‌ ഇന്ധന ടാങ്ക്‌ ശേഷി. മൊെബെല്‍ അപ്പിലൂടെ സ്‌കൂട്ടറിനെ നാവിഗേറ്റ്‌ ചെയ്യാനും ഉടമയ്‌ക്ക്‌ സാധിക്കും. 124.49 സി.സി. സിങ്കിള്‍ സിലിണ്ടര്‍ എഞ്ചിനാണ്‌ കരുത്ത്‌. ഇത്‌ 7,250 ആര്‍.പി.എമ്മില്‍ 9.51 ബി.എച്ച്‌.പി. കരുത്തും 6,250 ആര്‍.പി.എമ്മില്‍ 9.9 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Ads by Google
Saturday 20 Apr 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW