Thursday, June 27, 2019 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 08.25 PM

വോട്ടുമറിക്കല്‍ ആരോപണം കൊല്ലത്ത് ബിജെപി പ്രതിസന്ധിയില്‍; 92 പേര്‍ വരേണ്ട യോഗത്തില്‍ വിട്ടു നിന്നത് 80 പേര്‍ ; ആളില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെച്ചു

uploads/news/2019/04/302682/BJP.jpg

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുന്നതായി ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് ബിജെപിയില്‍ വലിയ പൊട്ടിത്തെറി. ആരോപണത്തില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി സംസ്ഥാന നേതൃത്വത്തത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് വെറും ഒമ്പത് പേര്‍. ഏകദേശം 90 ന് മുകളില്‍ ആള്‍ക്കാര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ വിട്ടു നിന്നത് 80 പേര്‍.

തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ അടക്കം പ്രവര്‍ത്തകര്‍ നിസ്സഹകരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചരണം പോലും നിര്‍ത്തി വെയ്‌ക്കേണ്ടി വന്നതായിട്ടാണ് റിപ്പോര്‍ട്ട്. പ്രേമചന്ദ്രന് വേണ്ടി വോട്ടു മറിക്കുകയാണെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ച് രംഗത്ത വരികയായിരുന്നു. സിപിഎം ഇക്കാര്യം പ്രചരണ വിഷയമാക്കി മാറ്റുകയായിരുന്നു.

യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പ്രശാന്ത്, ബിജെപി ജില്ലാ ലീഗല്‍ സെല്‍ ഭാരവാഹി അഡ്വ.കൈലാസ് നാഥ് തുടങ്ങിയവരാണ് ബിജെപി വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാന നേതൃത്വം പറഞ്ഞിട്ട് വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

ബിജെപിയുടെ തെരഞ്ഞെുടപ്പ് പ്രചരണങ്ങളെ ഇത് കാര്യമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം തീരെ മോശമാണെന്ന് ആക്ഷേപമുണ്ട്. കൊല്ലത്ത് ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തന്നെ വോട്ടു മറിക്കാനാണെന്നായിരുന്നു വിമതരുടെ വാദം.

വോട്ടുചോര്‍ച്ച തടയാന്‍ വിമതര്‍ മേക്ക് എ വിഷന്‍ എന്നപേരില്‍ ഒരു സന്നദ്ധ സംഘടന ഉണ്ടാക്കുകയും ചെയ്തു. ആക്ഷേപം ഉന്നയിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലത്ത് വോട്ട് ചോരില്ലെന്നും ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണം ആണെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. അതേസമയം ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്‍ ചോദിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW