Tuesday, May 21, 2019 Last Updated 35 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 04.16 PM

പെരുമ്പാവൂര്‍ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ് ആണെന്ന് ടി. പി. സെന്‍കുമാര്‍

uploads/news/2019/04/302670/senkumar.jpg

തിരുവനന്തപുരം: നാടിനെ നടുക്കിയ പെരുമ്പാവൂര്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തിന് സിപിഎം സ്‌പോണ്‍സേര്‍ഡ് ആണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. തന്റെ സര്‍വ്വീസ് സ്റ്റോറിയായ 'എന്റെ പോലീസ് ജീവിതം' എന്ന പുസ്തകത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കേസന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥ തന്നോട് പറഞ്ഞകാര്യമാണ് ഇതെന്നാണ് പുസ്തകത്തില്‍ കുറിക്കുന്നത്. സെന്‍കുമാര്‍ ഡിജിപി ആയിരുന്ന സമയത്താണ് പെരുമ്പാവുര്‍ പീഡനകേസുണ്ടാകുന്നത്.

ഇതിന് പുറമെ, സിപിഎം കണ്ണൂര്‍ വിഭാഗവുമായി പോലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ടെന്നും ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുസ്തകത്തില്‍ പറയുന്നു. പോലീസ് രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സെന്‍കുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിജിലന്‍സ് ഡിജിപിയായിരുന്ന ജേക്കബ് തോമസ് നിഗൂഡതകളുള്ള മനുഷ്യനെന്ന് പറയുമ്പോള്‍ തന്നെ ഡിജിപി ആകുന്നത് തടയുവാന്‍ വേണ്ടി ലോക്‌നാഥ് ബെഹറ ശ്രമിച്ചിരുന്നുവെന്നും തുറന്നടിക്കുന്നു.

Ads by Google
Friday 19 Apr 2019 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW