Wednesday, May 22, 2019 Last Updated 20 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.23 PM

സൈബറിടത്തിലെ കോണ്‍ഗ്രസിന്റെ ശക്തമായ നേതാവ്, പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു

congress spoke person

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക രാജി വെച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ഇന്നലെ തന്നെ ട്വിറ്ററില്‍ നിന്നും കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഒഴിവാക്കിയിരുന്നു. തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പിയങ്കയുടെ രാജി.

പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദുഃഖമുണ്ടെന്ന് ഇന്നലെ പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നുമാണ് പ്രിയങ്ക ചതുര്‍വേദി കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW