Wednesday, May 22, 2019 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.09 PM

22ന് സംസ്ഥാനത്തെ എല്ലാ കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് തെരഞ്ഞടെപ്പു കമ്മീഷന്‍

holiday

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിന്റെ തലേദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് സര്‍ക്കാരിനോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങും. മധ്യവേനല്‍ അവധി തുടങ്ങിയ സാഹചര്യത്തില്‍ പരീക്ഷകള്‍ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക.

22ന് സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും.

Ads by Google
Ads by Google
Loading...
TRENDING NOW