Monday, May 20, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.58 PM

16 വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനോട് ആ ചോദ്യം തുറന്ന് ചോദിച്ച് വിവേക് ഒബ്രോയ്

salman khan

സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായി പ്രണയം ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. സല്‍മാനുമായി തെറ്റിപ്പിരിഞ്ഞ ഐശ്വര്യ റായി വിവേകുമായി പ്രണയത്തിലായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇപ്പോള്‍ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം അന്നുണ്ടായ സംഭവത്തില്‍ സല്‍മാന്‍ ഖാനോട് ഒരു ചോദ്യം ഉന്നയിക്കുകയാണ് വിവേക്. സത്യത്തില്‍ സല്‍മാന്‍ ക്ഷമയില്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് താരം ചോദിക്കുന്നത്.

സല്‍മാനും വിവേകും തമ്മില്‍ ഇപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? സല്‍മാനെ നേരില്‍ കണ്ടാല്‍ എന്താണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്? അടുത്തിടെ ഒരു അഭിമുഖത്തിനിടെ വിവേകിനു നേരിടേണ്ടിവന്ന ചോദ്യമാണിത്. ചോദ്യത്തിനു മറുപടിയായാണ് ക്ഷമയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് വിവേക് ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു പറയുന്നത്.

2003ലാണ് സല്‍മാന്‍ വിവേക് പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നത്. ഐശ്വര്യയുടേയും വിവേകിന്റേയും സിനിമയുടെ ലൊക്കേഷനില്‍ സല്‍മാന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതൊക്കെ അന്നു വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയെ ഒരു സിനിമയിന്‍ നിന്നും മാറ്റിയിരുന്നു. പ്രശ്‌നങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം വിവേകുമായി പിരിഞ്ഞ ഐശ്വര്യ അഭിഷേക് ബച്ചനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവേക് ഒരു സാമൂഹിക പ്രവര്‍ത്തക പ്രിയങ്ക ആല്‍വയെ ജീവിത സഖിയാക്കി. സിനിമയില്‍ തനിക്ക്് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നു 2017ല്‍ വിവേക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW