Saturday, June 22, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 11.57 AM

യുദ്ധ ഭൂമിയിലെ മൃഗശാലയില്‍ നിന്നും രക്ഷിച്ചത് 47 മൃഗങ്ങളെ; പട്ടിണി കോലങ്ങളെ കണ്ട് ഞെട്ടി ഏവരും

animal rescued

ഗാസ മുനമ്പ്, ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കം നിലനില്‍ക്കുന്ന നിരന്തരം യുദ്ധഭീഷണിയുള്ള മേഖലയാണ്. ഗാസ മേഖലയില്‍ വീണ്ടും സംഘര്‍ഷ സാധ്യതകള്‍ ആരംഭിക്കുന്നു എന്ന സൂചനകള്‍ എത്തിയതോടെയാണ് ഗാസയിലെ റഫാ മൃഗശാലയില്‍ നിന്നു മൃഗങ്ങളെ രക്ഷിക്കാന്‍ ഒരു കൂട്ടം ആളുകള്‍ എത്തിയത്. ഫാത്തി ജോമാ എന്ന വ്യക്തിയാണ് ഈ മൃഗശാലയുടെ ഇപ്പോഴത്തെ ഉടമ. ഗാസയിലെ ഏക മൃഗശാല എന്ന നിലയിലാണ് റഫാ മൃഗശാല പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ യുദ്ധം രൂക്ഷമായതോടെ ആളുകള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടു. ഇതോടെ മൃഗശാലയുടെ വരുമാനം ഇല്ലാതായി. കൂടാതെ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഉപരോധം കൂടിയായതോടെ മൃഗങ്ങള്‍ പട്ടിണിയിലായി.

ഈ സാഹചര്യത്തില്‍ ഫാത്തി ജോമോ തന്നെയാണ് മൃഗങ്ങളെ രക്ഷിക്കാന്‍ രാജ്യാന്തരസംഘടനകളുടെ സഹായം തേടിയത്. 'ഫോര്‍ പോവ്‌സ്' എന്ന സംഘടനാണ് ഇപ്പോള്‍ റഫാ മൃഗശാലയിലെ മൃഗങ്ങളുടെ രക്ഷയ്‌ക്കെത്തിയത്. വന്യജീവി വിദഗ്ധരും മൃഗഡോക്ടര്‍മാരും അടങ്ങിയ സംഘം ഏപ്രില്‍ ആദ്യവാരമാണ് റഫാ മൃഗശാലയില്‍ നിന്നു മൃഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ജോര്‍ദാന്‍ തലസ്ഥാനമായ അമാനിലേക്കാണ് മൃഗങ്ങളെയെത്തിച്ചത്. ആകെ 47 മൃഗങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിക്കാനായത്. അമാനില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണു മൃഗങ്ങളെ അയയ്ക്കുക. സിംഹങ്ങളെ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കു വിമാന മാര്‍ഗമെത്തിച്ചു.

ഈ തീരുമാനം വളരെ വിഷമമുള്ളതായിരുന്നു എന്നു ഫാത്തി ജോമോ പറയുന്നു. സ്വന്തം കുടുംബത്തെ പിരിയുന്നത് പോലെ തന്നെയാണ് ഇത് അനുഭവപ്പെടുന്നത്. ഇക്കൂട്ടത്തിലെ പല മൃഗങ്ങളെയും ഇരുപത് വര്‍ഷത്തിലേറെയായി കാണുന്നതാണ്. പക്ഷെ അവയുടെ നന്മയ്ക്കു വേണ്ടിയാണ് ഈ തീരുമാനമെന്നും ജീവിക്കാന്‍ പുതിയൊരു മെച്ചപ്പെട്ട സ്ഥലം അവയ്ക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തി ജോമോ പറഞ്ഞു. സിംഹങ്ങളും കുരങ്ങന്‍മാരും മയിലുകളും ഉടുമ്പുകളും മുള്ളന്‍പന്നികളും എല്ലാം ഈ മൃഗശാലയില്‍ അന്തേവാസികളായുണ്ടായിരുന്നു. നാല് സിംഹക്കുട്ടികളാണ് ഈ വര്‍ഷം മാത്രം മൃഗശാലയില്‍ കൊല്ലപ്പെട്ടത്. കൂടാതെ ഒരു ഉടുമ്പും കുരങ്ങും ഈ വര്‍ഷം കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേല്‍ അധികൃതരുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മൃഗങ്ങളെ അതിര്‍ത്തിയിലൂടെ പുറത്തേക്കെത്തിക്കാനായത്. മൃഗശാലയിലെ കൂട്ടില്‍ നിന്ന് മൃഗങ്ങളെ ഇറക്കി വാഹനത്തിലെ കൂട്ടിലേക്കു കയറ്റുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പല മൃഗങ്ങളും കൂടിനു പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ചിലത് ഭയപ്പാടോടെയും ചിലത് അക്രമാസക്തരായുമാണ് രക്ഷാപ്രവര്‍ത്തകരോടു പ്രതികരിച്ചത്. എന്നാല്‍ പട്ടിണി കോലങ്ങളായ മൃഗങ്ങളുടെ രൂപം സങ്കടപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW