Monday, May 20, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 11.30 AM

എല്ലാം ആലോചിച്ച് മാത്രം എടുത്ത് തീരുമാനം, കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് നിക് ജോനാസ്

about child

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും പ്രണയത്തിലായത് മുതല്‍ ആരാധകര്‍ ഇരുവരുടെയും വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാറുണ്ട്. പ്രണയത്തെ തുടര്‍ന്നുള്ള വിവാഹവും ഹണിമൂണും ജോനാസ് സഹോദരന്മാരുടെ ഏറ്റവും പുതിയ ആല്‍ബവുമെല്ലാം തന്നെ ആരാധകരുടെ ഇഷ്ട വിഷയങ്ങളായിരുന്നു. താരദമ്പതികള്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളോട് ശക്തമായാണ് ഇരുവരും പ്രതികരിച്ചത്.

ഇപ്പോള്‍ പ്രിയങ്കയുമായുള്ള തന്റെ ജീവിതത്തിലെ സ്വപ്നങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നിക് ജോനാസ്. '' സാധാരണ എല്ലാ മനുഷ്യര്‍ക്കുമുള്ളതു പോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങള്‍ വരെ ഞങ്ങള്‍ ആലോചിച്ചു തീരുമാനിച്ചിട്ടുണ്ട്.

കുഞ്ഞിനെ ആദ്യം തന്നെ പഠിപ്പിക്കുന്നത് എന്തുകാര്യവും രണ്ടാമതൊരാളോടു കൂടി ആലോചിച്ചു തീരുമാനിക്കണം എന്നായിരിക്കും. കാരണം എങ്കില്‍ മാത്രമേ ഭാവി സുരക്ഷിതമാകുകയുള്ളു. ചില തീരുമാനങ്ങളെടുക്കേണ്ടത് പങ്കാളിയോട് ആലോചിച്ച ശേഷമാണ്. മറ്റു ചിലതു സഹോദരങ്ങളോട് ആലോചിക്കേണ്ടി വരും. ഞങ്ങള്‍ എല്ലാം അങ്ങനെയാണു ചെയ്യുന്നത്. ഇതുവരെ എല്ലാം ആലോചിച്ചെടുത്ത തീരുമാനങ്ങളാണ്'' നിക് ജോനാസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW