Saturday, June 22, 2019 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 11.13 AM

പത്തൊമ്പതാം വയസ്സില്‍ അച്ഛനായി കരള്‍ പകുത്ത് നല്‍കി ഒരു മകള്‍; കൈ കൂപ്പി, കൈയ്യടിച്ച് അഭിനന്ദിച്ച് ലോകം

daughter donate

പ്രായമായ മാതാപിതാക്കളെ ശല്യമായി കാണുന്ന മക്കള്‍ക്കെല്ലാം മാതൃകയാകുകയാണ് രാഖി ദത്ത എന്ന 19കാരി. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോഴാണ് രാഖിയും സഹോദരിയും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രോഗം നിര്‍ണയിക്കാനും ഫലപ്രദമായ രീതിയില്‍ ചികില്‍സ നല്‍കാനും കൊല്‍ക്കത്തയിലെ പ്രമുഖ ഡോക്ടര്‍മാര്‍ക്ക് പോലും കഴിയാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ഇരുവരും ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജിയില്‍ എത്തി.

അച്ഛന്റെ അവസ്ഥയെക്കുറിച്ചും കരള്‍മാറ്റ ശസ്ത്രക്രിയയെക്കുറിച്ചും ഒക്കെ അവിടുത്തെ ഡോക്ടര്‍മാര്‍ പെണ്‍മക്കളോട് വിശദീകരിച്ചു. എത്ര തേടിയിട്ടും അച്ഛന് അനുയോജ്യമായ ഒരു കരള്‍ ദാതാവിനെ കണ്ടെത്താന്‍ അവര്‍ക്കായില്ല. സമയം മുന്നോട്ടു പോകുന്തോറും അച്ഛന് ജീവനു തന്നെ ആപത്തു സംഭവിച്ചേക്കാം എന്നു മനസ്സിലാക്കിയതോടെ രാഖി തന്റെ കരള്‍ പകുത്തു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നല്‍കാന്‍ തയാറാണെന്ന് അവള്‍ ഡോക്ടര്‍മാരെ അറിയിച്ചു. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃതമായ പാടുകളെ പറ്റിയോ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ സങ്കടപ്പെടാതെ ധീരമായ തീരുമാനമെടുത്തു. അവളുടെ തീരുമാനത്തെ ഡോക്ടര്‍മാര്‍ അഭിനന്ദിച്ചു. അവളുടെ കഥ ഏവര്‍ക്കും മാതൃകയാകാനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.

Ads by Google
Friday 19 Apr 2019 11.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW