Tuesday, May 21, 2019 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 07.16 AM

"ജാതിയും മതവും പറഞ്ഞ് വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുത്"; വൈറലായി മക്കള്‍ സെല്‍വന്റെ വാക്കുകള്‍; കൈയ്യടിപ്പിച്ച് വിജയ് സേതുപതി(വീഡിയോ)

viral speech

ജാതിയും മതവും പറഞ്ഞ് വോട്ടു തേടുന്നവര്‍ക്ക് വോട്ടു കൊടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. വലിയൊരു സദസിന് മുന്നില്‍ നിന്നും വിജയ് സേതുപതി തെരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടിനെ കുറിച്ചും സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വിജയ് സേതുപതി പറയുന്നതിങ്ങനെ.

'സ്‌നേഹമുള്ളവരെ, വോട്ടു ചെയ്യുമ്പോള്‍ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളെജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം' വിജയ് സേതുപതി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW