Sunday, May 19, 2019 Last Updated 45 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.58 AM

വീണാ ജോര്‍ജിനുനേരേ പ്രതിഷേധം

uploads/news/2019/04/302561/8.jpg

തിരുവല്ല: പത്തനംതിട്ട പാര്‍ലമെന്റ്‌ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി വീണാ ജോര്‍ജിനുനേരേ ബി.ജെ.പിക്കാരനായ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഇന്നലെ തിരുവല്ല മനയ്‌ക്കച്ചിറയില്‍ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു സംഭവം.
എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടകനായ കണ്‍വന്‍ഷന്റെ ഉദ്‌ഘാടന വേദിയിലേക്ക്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ രാവിലെയെത്തിയിരുന്നു. ഉദ്‌ഘാടനച്ചടങ്ങില്‍ അല്‍പ്പനേരം സംബന്ധിച്ചശേഷം സുരേന്ദ്രന്‍ തിരിച്ചുപോയി. ഉച്ചയ്‌ക്ക്‌ 12 നു യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചു പ്രമുഖരെ ആദരിക്കുന്ന ചടങ്ങിലാണ്‌ വീണാ ജോര്‍ജ്‌ എത്തിയത്‌.
വീണാ ജോര്‍ജിന്‌ ആദരിക്കുന്ന ചടങ്ങില്‍ യോഗം ജനറല്‍ സെക്രട്ടറി അവസരം നല്‍കി. ഐ.എ.എസ്‌. റാങ്ക്‌ ജേതാവ്‌ തിരുവല്ല സ്വദേശി അനന്ദുവിനെ വീണാ ജോര്‍ജ്‌ ആദരിച്ചു. വീണാ ജോര്‍ജിന്‌ അവസരം നല്‍കിയതു ബി.ജെ.പിക്കാരെ ചൊടിപ്പിച്ചു.
കവിയൂര്‍ ഗ്രാമപഞ്ചായത്തംഗം അഖില്‍ മോഹന്റെ നേതൃത്വത്തിലുള്ള സംഘം ശരണംവിളികളും നാമജപവുമായി മുന്നോട്ടിറങ്ങി. യോഗം ജനറല്‍ സെക്രട്ടറി പക്ഷപാതം കാണിെച്ചന്നും സെക്രട്ടറിയെ സ്‌റ്റേജില്‍നിന്ന്‌ ഇറക്കിവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍ എം.എല്‍.എ: കെ.സി. രാജഗോപാലിനൊപ്പമെത്തിയ വീണാ ജോര്‍ജ്‌ അതിനിടെ മടങ്ങി.
"ശബരിമല വിഷയവും നാമജപവുമൊക്കെ തെരഞ്ഞെടുപ്പ്‌ വരെയെ കാണുകയുള്ളുവെന്നും പിന്നീട്‌ ഇതൊന്നും കാണുകയില്ലെ"ന്നും പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

Ads by Google
Friday 19 Apr 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW