Tuesday, June 25, 2019 Last Updated 24 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.58 AM

ആര്‍ക്കും വോട്ട്‌ ചെയ്യില്ലെന്ന്‌ മധുവിന്റെ ഊര്‌

uploads/news/2019/04/302560/7.jpg

അഗളി: അടിസ്‌ഥന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ തെരഞ്ഞെടുപ്പില്‍നിന്ന്‌ വിട്ടുനില്‍ക്കാനൊരുങ്ങി ചിണ്ടക്കി പഴയൂര്‍ നിവാസികള്‍.
റോഡ്‌, കുടിവെള്ളം എന്നിവ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്‌ വോട്ട്‌ ബഹിഷ്‌ക്കരണമെന്നും ഊരിലെ മുഴുവന്‍ വോട്ടര്‍മാരും ബഹിഷ്‌കരണത്തില്‍ പങ്കാളികളാകുമെന്നും ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസു അറിയിച്ചു. മധുവിന്റെ ഊരാണു ചിണ്ടക്കി പഴയൂര്‍.
മധുവിന്റെ മരണത്തെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഊരിലെത്തി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ഊരില്‍ വികസനം നടത്തുമെന്ന്‌ ഉറപ്പ്‌ പറഞ്ഞാലും തങ്ങളുടെ തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. പഴയൂര്‍ ഊരിന്‌ സമീപമുള്ള ഊരുവാസികളും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ടെന്ന്‌ സരസു പറഞ്ഞു.

Ads by Google
Friday 19 Apr 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW