Thursday, May 23, 2019 Last Updated 48 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.51 AM

15 ലക്ഷം ഉപയോക്‌താക്കളുടെ ഇ-മെയില്‍ വിലാസം അറിയാതെ അപ്‌ലോഡ്‌ ചെയ്‌തെന്ന്‌ ഫെയ്‌സ്ബുക്ക്‌

uploads/news/2019/04/302526/3.jpg

സാന്‍ഫ്രാന്‍സിസ്‌കോ: 2016 മേയ്‌ മുതല്‍ 15 ലക്ഷം ഉപയോക്‌താക്കളുടെ ഇമെയില്‍ വിലാസം മനപൂര്‍വമല്ലാതെ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി സാമൂഹികമാധ്യമ വമ്പനായ ഫെയ്‌സ്‌ബുക്ക്‌.
ഫെയ്‌സ്‌ബുക്കുമായി ബന്ധപ്പെട്ട സ്വകാര്യതാലംഘന വിവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്‌. എന്നാല്‍, ഇ മെയില്‍ വിവരങ്ങള്‍ ആരുമായും പങ്കുവച്ചിട്ടില്ലെന്നും ഇത്‌ ഉടന്‍ തന്നെ ഡിലീറ്റ്‌ ചെയ്യുമെന്നും ഫെയ്‌സ്‌ബുക്ക്‌ വ്യക്‌തമാക്കി. ആദ്യമായി ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ വെരിഫിക്കേഷനുവേണ്ടി ഇമെയില്‍ പാസ്‌വേഡ്‌ നല്‍കാവുന്ന രീതി കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഫെയ്‌സ്‌ബുക്ക്‌ അവസാനിപ്പിച്ചത്‌. അക്കൗണ്ട്‌ സൃഷ്‌ടിച്ചപ്പോള്‍ ഉപയോഗിച്ച ഇമെയില്‍ വിലാസങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്ന്‌ വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ഫെയ്‌സ്‌ബുക്ക്‌ വ്യക്‌തമാക്കി.
അക്കൗണ്ടുകള്‍ സൃഷ്‌ടിച്ചപ്പോള്‍ ഉപയോക്‌താക്കളുടെ സമ്മതമോ അറിവോ ഇല്ലാതെയാണ്‌ വിവരങ്ങള്‍ ചോര്‍ത്തിയത്‌. ബ്രിട്ടീഷ്‌ രാഷ്‌ട്രീയ കണ്‍സള്‍ട്ടന്‍സി സ്‌ഥാപമായ കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക ലക്ഷക്കണക്കിന്‌ ഫെയ്‌സ്‌ബുക്ക്‌ ഉപയോക്‌താക്കളുടെ വ്യക്‌തിവിവരങ്ങള്‍ സമ്മതമോ അറിവോ കൂടാതെ സ്വന്തമാക്കിയത്‌ ഫെയ്‌സ്‌ബുക്കിനെ വന്‍ വിവാദത്തിലാക്കിയിരുന്നു.

Ads by Google
Friday 19 Apr 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW