Wednesday, May 22, 2019 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.48 AM

ആംല ലോകകപ്പ്‌ ടീമില്‍

uploads/news/2019/04/302520/4.jpg

കേപ്‌ടൗണ്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ ക്രിസ്‌ മോറിസില്ല. പുറത്താകുമെന്നു കരുതിയിരുന്ന ഓപ്പണര്‍ ഹാഷിം ആംല 15 അംഗ ടീമില്‍ ഇടംപിടിച്ചു. ഫാഫ്‌ ഡു പ്ലെസിസാണു നായകന്‍.
പരുക്കിന്റെ പിടിയിലാണെങ്കലും പേസര്‍മാരായ ലുങ്കി എന്‍ഗിഡി, ആന്റിച്ച്‌ നോര്‍താജെ എന്നിവരും ലോകകപ്പ്‌ ടീമിലുണ്ട്‌. ആംലയുടെ സാന്നിധ്യം ടീമില്‍ ചര്‍ച്ചാ വിഷയമായി. 2018 തുടക്കത്തില്‍ തന്നെ ഫോം നഷ്‌ടമായ ആംല കഴിഞ്ഞ 16 ഇന്നിങ്‌സുകളില്‍ 35.26 റണ്ണിന്റെ ശരാശരിയുമായി ഒരു സെഞ്ചുറി മാത്രമാണു നേടിയത്‌. ഫോമിലേക്കു മടങ്ങിവരാന്‍ ആംലയ്‌ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ അവസരം നല്‍കിയിരുന്നു. ആറ്‌ ഇന്നിങ്‌സുകളില്‍ മൂന്നു തവണ മാത്രമാണ്‌ ആംലയ്‌ക്കു രണ്ടക്കം കടക്കാനായത്‌. 32 റണ്ണാണ്‌ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മോറിസിനെ ഒഴിവാക്കിയ നടപടി അദ്‌ഭുതപ്പെടുത്തി. വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനു കരുതലായി ഡേവിഡ്‌ മില്ലറിനെയാണ്‌ സെലക്‌ടര്‍മാര്‍ കരുതിയത്‌. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ ഡേവിഡ്‌ മില്ലറായിരുന്നു വിക്കറ്റ്‌ കീപ്പര്‍.
ടീം: ഫാഫ്‌ ഡു പ്ലെസിസ്‌ (നായകന്‍), ക്വിന്റണ്‍ ഡി കോക്ക്‌, ഹാഷിം ആംല, ഡേവിഡ്‌ മില്ലര്‍, ജീന്‍ പോള്‍ ഡുമിനി, ഐദീന്‍ മര്‍ക്രാം, റാസി വാന്‍ ഡര്‍ ദുസാന്‍, ഡെ്വയ്‌ന്‍ പ്രിറ്റോറിയസ്‌, ആന്‍ഡിലെ ഫെലുക്‌വായോ, കാഗിസോ റബാഡ, ഡെയ്‌ല്‍ സ്‌റ്റെയിന്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച്‌ നോര്‍താജെ, ഇമ്രാന്‍ താഹിര്‍, താബ്രിസ്‌ ഷാംസി.

Ads by Google
Friday 19 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW