Sunday, August 18, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.48 AM

ധോണിയില്ലാത്ത ചെന്നൈ

uploads/news/2019/04/302517/1.jpg

ഹൈദരാബാദ്‌: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണി അടുത്ത മത്സരത്തില്‍ കളിക്കുമെന്നു സുരേഷ്‌ റെയ്‌ന. ഹൈദരാബാദ്‌ സണ്‍റൈസേഴ്‌സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ ധോണിയെ കൂടാതെയാണു സൂപ്പര്‍ കിങ്‌സ് കളിച്ചത്‌്.
സുരേഷ്‌ റെയ്‌നയാണു പകരം ടീമിനെ നയിച്ചത്‌. രാജസ്‌ഥാന്‍ റോയല്‍സിനെതിരേ നടന്ന മത്സരത്തിനിടെ ധോണിക്കു കടുത്ത പുറംവേദനയുണ്ടായിരുന്നു. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ധോണിക്കു കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നു. 2010 നു ശേഷം ആദ്യമായാണ്‌ ധോണി ചെന്നൈയ്‌ക്കായി ഒരു മത്സരം കളിക്കാതിരിക്കുന്നത്‌. ടോസിനു മുമ്പ്‌ ധോണിയും സംഘവും ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ കാമറകള്‍ ഒപ്പിയിരുന്നു. ഐ.പി.എല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രമാണു ധോണി കളിക്കാതിരുന്നത്‌. അതില്‍ രണ്ടെണ്ണത്തിലും ചെന്നൈ തോല്‍വി വഴങ്ങി. 12-ാം സീസണില്‍ ധോണി മോശമല്ലാത്ത ഫോമിലുമാണ്‌. എട്ട്‌ കളികളിലായി രണ്ട്‌ അര്‍ധ സെഞ്ചുറികളടക്കം 230 റണ്ണെടുക്കാന്‍ ഇന്ത്യന്‍ ടീം മുന്‍ നായകനായി. ധോണിയില്ലാതെ സണ്‍റൈസേഴ്‌സിനെ നേരിട്ട സൂപ്പര്‍ കിങ്‌സ് തോല്‍വി നേരിട്ടു.
2018 ലെ ഐ.പി.എല്‍. ഫൈനലിനു ശേഷം ആദ്യമായാണു സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയത്‌. ചെന്നൈ ഹൈദരാബാദിനോട്‌ ആറു വിക്കറ്റിനിനാണു തോറ്റത്‌. സീസണില്‍ ചെന്നൈയുടെ രണ്ടാം തോല്‍വി ആണിത്‌. മുംബൈ ഇന്ത്യന്‍സിനോടാണ്‌ ആദ്യം അവര്‍ തോറ്റത്‌. ബുധനാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ആറ്‌ വിക്കറ്റിന്റെ തോല്‍വി. തോല്‍വി. ആദ്യം ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സ് അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 132 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് കളി തീരാന്‍ 19 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 133 റണ്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്‌ കളി തീരാന്‍ 19 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയതീരത്തെത്തി.
ഡേവിഡ്‌ വാര്‍ണറുടേയും ജോണി ബെയര്‍സ്‌റ്റോയുടെയും ഓപ്പണിങ്‌ കൂട്ടുകെട്ട്‌ ഹൈദരാബാദിന്റെ വിജയം അനായാസമാക്കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ണര്‍ 25 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 50 റണ്ണെടുത്തപ്പോള്‍ ബെയര്‍സ്‌റ്റോ 44 പന്തില്‍ മൂന്നു സിക്‌സറും ഫോറുമടക്കം 61 റണ്ണുമായിനിന്നു. കെയ്‌ന്‍ വില്ല്യംസണ്‍ മൂന്നു റണ്ണനും വിജയ്‌ ശങ്കര്‍ ഏഴു റണ്ണിനും പുറത്തായി. ചെന്നൈയ്‌ക്കായി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റെടുത്തു. ടോസ്‌ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 132 റണ്ണെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു ശേഷം ചെന്നൈ തകരുകയായിരുന്നു. ഷെയ്‌ന്‍ വാട്ട്‌സണും ഫാഫ്‌ ഡു പ്ലെസിസും ചേര്‍ന്ന്‌ ചെന്നൈക്ക്‌ മികച്ച തുടക്കം നല്‍കി. ഇരുവരും 59 പന്തില്‍നിന്ന്‌ 79 റണ്‍ കൂട്ടിച്ചേര്‍ത്തു. 29 പന്തില്‍നിന്ന്‌ നാലു ഫോറുകളോടെ 31 റണ്ണെടുത്ത വാട്ട്‌സണെ മടക്കി നദീം കൂട്ടുകെട്ട്‌ പൊളിച്ചു.
രണ്ടു റണ്‍ ചേര്‍ക്കുന്നതിനിടെ ഡുപ്ലെസിസിനെ വിജയ്‌ ശങ്കര്‍ മടക്കി. 31 പന്തില്‍ മൂന്നു വീതം സിക്‌സറും ഫോറുമായി 45 റണ്ണായിരുന്നു ഡുപ്ലെസിസിന്റെ നേട്ടം. 20 റണ്‍ ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്‌ടമായ ചെന്നൈ പ്രതിരോധത്തിലായി. ചെന്നൈയെ നയിച്ച സുരേഷ്‌ റെയ്‌ന (13), കേദാര്‍ ജാദവ്‌ (ഒന്ന്‌), സാം ബില്ലിങ്‌സ് (0) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 21 പന്തില്‍നിന്ന്‌ 25 റണ്ണെടുത്ത അമ്പാട്ടി റായുഡുവിന്‌ മാത്രമാണ്‌ പിന്നീട്‌ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്‌. ഹൈദരാബാദിനായി നാല്‌ ഓവറില്‍ 17 റണ്‍ മാത്രം വിട്ടുകൊടുത്ത്‌ രണ്ടു വിക്കറ്റെടുത്ത റാഷിദ്‌ ഖാന്‍ മികച്ചുനിന്നു.

Ads by Google
Friday 19 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW