Friday, May 24, 2019 Last Updated 52 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.48 AM

മുംബൈക്ക്‌ ജയം

uploads/news/2019/04/302516/0.jpg

ഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ 40 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 168 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക്‌ നിശ്‌ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
26 പന്തില്‍ അഞ്ച്‌ ഫോറുകളുടെ അകമ്പടിയോടെ 37 റണ്ണുമായി പുറത്താകാതെനിന്ന കൃണാല്‍ പാണ്ഡ്യയാണു മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌.
നായകന്‍ രോഹിത്‌ ശര്‍മ (22 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 30) ക്വിന്റണ്‍ ഡി കോക്ക്‌ (27 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 35) എന്നിവര്‍ മികച്ച തുടക്കം നല്‍കി.

Ads by Google
Friday 19 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW