Tuesday, May 21, 2019 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.59 PM

നിങ്ങളുടെ കാവല്‍ക്കാരന്‍ എല്ലാവരേയും സംരക്ഷിക്കും; പ്രധാനമന്ത്രി മോഡി തിരുവനന്തപുരത്ത്

PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് എത്തി. എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത് രണ്ടാം തവണയാണ് മോഡി കേരളത്തില്‍ എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. 7.45ന് എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂര്‍ വൈകി എട്ടരയോടെയാണ് എത്തിയത്.

കുമ്മനം രാജശേഖരനും ബി.ജെ.പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ തൊട്ട് മിസൈല്‍ വരെയുള്ള എല്ലാ സാങ്കേതികവിദ്യയിലും ഇന്ത്യയ്ക്ക് ഇന്ന് നിയന്ത്രണമുണ്ട്. ബഹിരാകാശം വരെയുള്ള എല്ലാ അക്രമങ്ങളില്‍ നിന്നും രാജ്യത്തെ സംരഷിക്കാനുള്ള നടപടികള്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. നിങ്ങളുടെ കാവല്‍ക്കാരന്‍ എല്ലാവരെയും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത് നേരത്തെ തന്നെ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ ഭയമായിരുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തീരുമാനമെടുക്കാന്‍ ഭയന്നു. ശാസ്ത്രജ്ഞനായ നമ്പി നാരായണനോട് കോണ്‍ഗ്രസ് കാണിച്ച ഹീനമായ പെരുമാറ്റം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതിന് കോണ്‍ഗ്രസിനോട് ക്ഷമിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയവാദികളുടെ സര്‍ക്കാരും കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW