Tuesday, May 21, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.35 PM

ഗ്രാമീണരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ്

TMC

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പ്രതിക്ഷേധിച്ച് റായ്ഗഞ്ചില്‍ ഗ്രാമീണര്‍ എന്‍.എച്ച് -31 തടഞ്ഞു. ഗ്രാമീണ പ്രവര്‍ത്തകരെ വോട്ടു ചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന കാരണത്താലാണ് അവര്‍ പ്രതിക്ഷേധ മറിയിച്ചത്. പ്രതിക്ഷേധ പ്രവര്‍ത്തകരെ സേനയെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചു സ്ഥലത്തുനിന്നും നീക്കി.

വോട്ടു ചെയ്യാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുക്കുകയും സ്ത്രീകളെ മര്‍്ദ്ദിക്കുകയും ചെയ്തു. 180, 129 എന്നീ ബൂത്തുകളിലാണ് സംഭവം. മറ്റു ചില ബൂത്തുകളും പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി ആരോപണം ഉയരുന്നുണ്ട്. മേഖലയില്‍ കേന്ദ്ര സേനയില്ല. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഗ്രാമീണര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

അതേസമയം 11സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും 95 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ്് പുരോഗമിക്കുന്നു. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ 18 സീറ്റുകളിലേക്കുമുള്ള പോളിംഗ് നടക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW