Wednesday, May 22, 2019 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.29 PM

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണം; എന്‍.ഐ.എ കോടതിയില്‍ ഹര്‍ജി

uploads/news/2019/04/302499/sadhvi.jpg

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ ഠാക്കൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ ഹര്‍ജി. സാധ്വി പ്രജ്ഞ ഠാക്കൂറിനെ ബി.ജെ.പി ബോപ്പാലില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതേതുടര്‍ന്ന് മാലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി മോശമാണെന്ന് കോടതിയെ ധരിപ്പിച്ചാണ് സാധ്വി മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യം നേടിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആരോഗ്യം അവര്‍ക്കുണ്ട്. കടുത്ത വേനലിനെ അവഗണിച്ച് പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാധ്വി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സയ്യദ് ബിലാല്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജി പരിഗണിക്കുന്ന ഏപ്രില്‍ 23ന് ഈ വിഷയത്തിലുള്ള നിലപാട് എന്‍.ഐ.എ കോടതിയെ അറിയിക്കും.

സയ്യിദ് ബിലാലിന്റെ മകന്‍ സയ്യിദ് അസ്ഹര്‍ നിസാര്‍ മാലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സാധ്വി പ്രജ്ഞ ഠാക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും തിരഞെഞ്ടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Thursday 18 Apr 2019 08.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW