Thursday, May 23, 2019 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.06 PM

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല, ഡല്‍ഹിയില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ്സ് മത്സരിക്കും, പി. സി ചാക്കോ

Congress, aap

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല. കോണ്‍ഗ്രസ്സുമായുള്ള സഖ്യ ചര്‍ച്ചകളില്‍ നിന്നും എ.എ.പി പിന്‍ വാങ്ങിയതായി ഡല്‍ഹിയുടെ ചുമതലയിലുള്ള പ്രവര്‍ത്തകസമതി അംഗം പി.സി ചാക്കോ ആറിയിച്ചു. കൂടാതെ ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ്സ് തനിച്ചു മത്സരിക്കുമെന്നും പാര്‍ട്ടി സാഥാനാര്‍ത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ചര്‍ച്ചകള്‍ക്കുള്ള എല്ലാ സാധ്യതകളും അവസാനിച്ചു. ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ 3:4 എന്ന അനുപാതത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. എന്നാല്‍ ഈ വിഷയം സംബന്ധിച്ച് സഞ്ജയ് സിങ്ങുമായുള്ള കൂടികാഴ്ചയില്‍ എ.എ.പി മറ്റു സംസ്ഥനങ്ങളിലെ വിഷയമാണ് ഉന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സംഖ്യം വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. എന്നാല്‍ വ്യാഴാഴ്ച ഒരു കാരണവും കൂടാതെ എ.എ.പി ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതിനു എഎപി നേതൃത്വം ഡല്‍ഹിയിലെ ജനങ്ങളോട് മറുപടി പറയേണ്ടി വരും. കഴിഞ്ഞ രണ്ടാഴ്ചയായി സഖ്യത്തിനു അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഇതിനു അനുകൂലമായിരുന്നു. എന്നാല്‍ സമയമായപ്പോള്‍ എ.എ.പി കാലുമാറി. - പി സി ചാക്കോ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ച എ.പിയുമായി സഖ്യം വേണ്ടെന്നു കോണ്‍ഗ്രസ്സിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് സഖ്യത്തിനായി കോണ്‍ഗ്രസ്സ്് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തിരുന്നു. അങ്ങനെയാണ് വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്. ഡല്‍ഹിയില്‍ എ.എ.പിയും കോണ്‍ഗ്രസ്സും ഒന്നിക്കുകയെന്നാല്‍ ബി.ജെ.പിയുടെ തോല്‍വിയാണെന്നും, എ.എ.പിക്ക് നാലു സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാണെന്നുമായിരുന്നു രാഹുലില്‍ ട്വിറ്ററില്‍ കുറിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW