Tuesday, May 21, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.02 PM

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം സുരക്ഷാ വീഴ്ച; പോലീസുകാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി

Modi

തിരുവനന്തപുരം: പ്രധാനമന്ത്രി മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയ്ക്ക് സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിജയ് സങ്കല്‍പ് റാലിയുടെ വേദിക്ക് സമീപം സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ആര്‍ക്കും പരിക്കില്ല.

കൊല്ലം എ.ആര്‍ ക്യാമ്പില്‍ നിന്ന് എത്തിയ പോലീസുദ്യോഗസ്ഥന്റെ തോക്കില്‍ നിന്നുമാണ് വെടിപൊട്ടിയത്. ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റി. പ്രധാനമന്ത്രി എത്താനിരിക്കെ അല്‍പ്പം മുമ്പാണ് സംഭവം. എത് എങ്ങനെ സംഭവിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW