Saturday, May 18, 2019 Last Updated 59 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 04.16 PM

വിവാഹംവും സന്താനഭാവും

''വിവാഹത്തിന് ജ്യോതിഷന്‍ മുഹൂര്‍ത്തം കുറിക്കുന്ന സമയവും, പുരുഷന്‍ സ്ത്രീയെ സ്വീകരിക്കുന്ന സമയവും പിതാവ് കുട്ടിയെ കൈപിടിച്ചുകൊടുക്കുന്ന സമയവും പിതാവ് ജ്യോത്സ്യന് ദക്ഷിണ കൊടുക്കുന്ന സമയവും കൊണ്ട് ആ വിവാഹത്തിന്റെ ശുഭാശുഭ ഫലങ്ങളും മുന്‍കൂട്ടി നിശ്ചയിക്കുവാന്‍ കഴിയും. ''
uploads/news/2019/04/302486/joythi180419a.jpg

കൃത്യമായി സമയം നോക്കി ഗണിക്കുന്ന ജാതകത്തിലെ ഗ്രഹനില നോക്കി ആ കുട്ടിയുടെ സന്താനഭാവം ജ്യോതിഷന് കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. ആ വ്യക്തി മുമ്പ് ചെയ്തിട്ടുള്ള സുകൃത ദുഷ്‌കൃതങ്ങളുടെ ഫലമാണ് 5-ാം ഭാവം. ഒരു ജാതകത്തിലെ 5-ാം ഭാവം പ്രസവവും 9-ാം ഭാവം സന്താനവുമാണ്.

പഞ്ചമാല്‍ പ്രസവം ചിന്ത്യം. നവമാല്‍ പുത്രസമ്പത്ത്. അതാണ് ശാസ്ത്രപ്രമാണം. അഞ്ചാം ഭാവത്തില്‍ ചൊവ്വ എന്ന ഗ്രഹം നിന്നാല്‍ ''ജാതം, ജാതം സുതം നിഹന്തി'' എന്ന പ്രമാണമനുസരിച്ച് അബോര്‍ഷന്‍ ഉണ്ടാകുമെന്ന് തീരുമാനിക്കുവാന്‍ കഴിയും. ദോഷം മനസ്സിലാക്കി ആഗ്രഹത്തെ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ ആ ദോഷവും മാറും.

ഒരു സ്ത്രീക്ക് സന്താനം ഉണ്ടാകാതിരിക്കുന്നതിന് പല കാരണങ്ങള്‍ ആചാര്യന്‍ പറയുന്നുണ്ട്. സര്‍പ്പശാപം. ഗര്‍ഭാശയമുഴ, അണ്ഡവാഹിനി പഴുപ്പ്, മാതൃശാപം, പിതൃശാപം, മാതാവിന്റെ കര്‍മ്മദോഷം, താമസിക്കുന്ന സ്ഥലദോഷം, ജന്മാന്തരപാപം, ശ്രദ്ധയില്ലാത്ത ദമ്പതിധര്‍മ്മകര്‍മ്മം ഇതെല്ലാം സന്താനം ഉണ്ടാവാതിരിക്കുവാന്‍ കാരണങ്ങളാണ്.

ജാതകത്തില്‍ പ്രസവസ്ഥാനം ദോഷമായി കണ്ടാല്‍ ഗര്‍മാസാദിപരെ പ്രാര്‍ത്ഥിച്ച് ആ ദോഷത്തെ നീക്കാവുന്നതാണ്. ഗര്‍ഭാവസ്ഥ അറിയുന്ന ഒന്നാം മാസം സ്ത്രീപുരുഷ ബീജമിശ്രിതം. രണ്ടാം മാസം ഗര്‍ഭാശയത്തില്‍ മാംസപിണ്ഡം, മൂന്നാം മാസത്തില്‍ അവയവം രൂപം കൊള്ളും. നാലാം മാസം അസ്തിയുണ്ടാകും. അഞ്ചാം മാസം തൊലിരൂപപ്പെടുന്നു.

6-ാം മാസം രോമവും ഏഴാം മാസം തേജസ്സും എട്ടാംമാസം ഗര്‍ഭം പൂര്‍ത്തിയാകുകയും 9, 10 മാസം പ്രസവവും സംഭവിക്കുന്നു. ഓരോ അവയവത്തിന് ജ്യോതിഷത്തില്‍ ഓരോ കാരകഗ്രഹമുണ്ട്. ശുക്രന്‍, ചൊവ്വ, വ്യാഴം, സൂര്യന്‍, ചന്ദ്രന്‍, ശനി, ബുധന്‍ മുതലായവരാണ് ഓരോ മാസത്തിന്റെയും അധിപന്മാര്‍. അവര്‍ ജാതക ഗ്രഹനിലയില്‍ ക്ഷീണിതരാണങ്കില്‍ ആ ഭാഗങ്ങള്‍ക്ക് അനര്‍ത്ഥങ്ങളുമുണ്ടാകും.

ഒരു പെണ്‍കുട്ടിയുടെ ഗ്രഹനില കൈയില്‍ കിട്ടുമ്പോള്‍ ആ കുട്ടിയുടെ വിവാഹം, സന്താനം എന്നിവ ജ്യോത്സ്യന് അറിയുവാന്‍ കഴിയും. സന്താനദോഷമുള്ള ജാതകത്തിന് സന്താന സൗഭാഗ്യമുള്ള ജാതകം ചേര്‍ക്കണം. സന്താനയോഗത്തിന് ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ശ്രദ്ധ വേണം. സ്ത്രീക്ക് വൈധവ്യയോഗമോ, ഭര്‍ത്തൃമരണ യോഗമോ, പുനര്‍വിവാഹയോഗമോ, സന്താനരഹിതയോഗമോ, സന്ന്യാസയോഗമോ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

സ്വജാതി വിവാഹമോ, ഒളിച്ചോടല്‍ രീതിയോ, പ്രേമവിവാഹം, മാതാപിതാക്കളെ ഉപേക്ഷിക്കുന്ന യോഗങ്ങളുമുണ്ടോയെന്നും അറിഞ്ഞിരിക്കണം. ഇത് മുന്‍കൂട്ടി മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. തങ്ങളുടെ കുട്ടികളുടെ ജാതകം 10 വയസ്സെങ്കിലുമാകുമ്പോള്‍ നോക്കിയിരിക്കണം.

ഇതിലൂടെ വരാനിരിക്കുന്ന ദുര്‍വ്വിധികളെ മുന്‍കൂട്ടി മാറ്റുവാന്‍ കഴിയും. ഇതറിയുവാന്‍ ജ്യോതിഷമല്ലാതെ മറ്റൊരു സയന്റിഫിക്ക് ഉപകരണവും നിലവിലില്ല. അത് പറഞ്ഞുതരുന്നതിനുള്ള ഒരു മനസ്സ് ജ്യോതിഷനുണ്ടാവുകയും വേണം.

വിവാഹം നടത്തുമ്പോള്‍ മുഹൂര്‍ത്തം കുറിച്ചാല്‍ ആ മുഹൂര്‍ത്തം ഒരുവിധത്തിലും തെറ്റി നടത്തരുത്. ശരിയായ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തിയാല്‍ ആ മുഹൂര്‍ത്തംവരെ ഉള്ള ദോഷം വിവാഹത്തോടെ മാറും. ഫോട്ടോഗ്രാഫര്‍ക്കുവേണ്ടിയോ- വേദി പങ്കിടുന്ന മറ്റുള്ളവര്‍ക്കുവേണ്ടിയോ രക്ഷാകര്‍ത്താവ് മാറി നില്‍ക്കരുത്.

വിവാഹത്തിന് ജ്യോതിഷന്‍ മുഹൂര്‍ത്തം കുറിക്കുന്ന സമയവും, പുരുഷന്‍ സ്ത്രീയെ സ്വീകരിക്കുന്ന സമയവും പിതാവ് കുട്ടിയെ കൈപിടിച്ചുകൊടുക്കുന്ന സമയവും പിതാവ് ജ്യോത്സ്യന് ദക്ഷിണ കൊടുക്കുന്ന സമയവുംകൊണ്ട് ആ വിവാഹത്തിന്റെ ശുഭാശുഭ ഫലങ്ങളും മുന്‍കൂട്ടി നിശ്ചയിക്കുവാന്‍ കഴിയും.

എന്റെ മകളുടെ ഗ്രഹനില നോക്കി മുഹൂര്‍ത്തം കുറിച്ച് നടത്തിത്തന്നതില്‍ ഏതെങ്കിലും തെറ്റുകുറ്റങ്ങള്‍ വന്നുപോയാല്‍ അതെല്ലാം ദക്ഷിണാദേവിയെയും ബ്രഹ്മാവിഷ്ണുമഹേശ്വരനെയും അഗ്നിദേവനെയും ക്ഷേത്ര ദേവന്മാരെയും സാക്ഷിപ്പെടുത്തി പുരോഹിതന് കൊടുക്കുന്നതിനെയാണ് ദക്ഷിണയെന്ന് പറയുന്നത്. ആ ദക്ഷിണ ആ പുരോഹിതന്‍ (ജ്യോത്സ്യന്‍) ഒരായിരം ദൈവങ്ങളെ പ്രാര്‍ത്ഥിച്ചാണ് വാങ്ങുന്നത്.

ഈ മംഗല്യത്തിന് ദോഷം ഉണ്ടാവരുതെന്നായിരിക്കും പ്രാര്‍ത്ഥന. ജ്യോത്സ്യന്റെ തെറ്റുകൊണ്ട് അവരുടെ ദാമ്പത്യജീവിതത്തില്‍ തകരാറുവന്നാല്‍ ജ്യോതിഷന്റെ തലമുറ ആ ദുരിതം അനുഭവിക്കേണ്ടിവരുമെന്നാണ് ശാസ്ത്രം. ജ്യോതിഷം ശാസ്ത്രമാണ്. ഈശ്വരനാണ്.
ദുഷ്‌കര്‍മ്മങ്ങളോ, തെറ്റായ രീതി അവലംബിച്ചോ വിവാഹം നടത്തരുത്.

ജ്യോതിഷ ആചാര്യന്‍
കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Thursday 18 Apr 2019 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW