Friday, June 21, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 03.54 PM

അര്‍ശസിന് ഹോമിയോപ്പതി

''വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം, മാംസാഹരത്തിന്റെ അമിതോപയോഗം, നാരു കുറഞ്ഞ ഭക്ഷണസാധനങ്ങളുടെ അഭാവം, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവ അര്‍ശസിന് കാരണമാണ് .''
uploads/news/2019/04/302483/ArsasuHomiyopathi180419.jpg

മൂലക്കുരു അഥവാ അര്‍ശസിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും തെറ്റായ ജീവിത ശൈലിതന്നെയാണ് ഇതില്‍ പ്രധാനം.

വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം, മാംസാഹരത്തിന്റെ അമിതോപയോഗം, നാരു കുറഞ്ഞ ഭക്ഷണസാധനങ്ങളുടെ അഭാവം, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവ അര്‍ശസിന് കാരണമാണ്.

അര്‍ശസിന്റെ രോഗലക്ഷണങ്ങള്‍ രക്തസ്രാവവും മലാശയത്തിന്റെ പുറത്തേക്കുള്ള തള്ളിവരവും വേദനയുമാണ്. അതുകൊണ്ട് രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ പ്രോട്ടോസ് കോപ് പരിശോധനയില്‍ കൂടി രോഗനിര്‍ണയം നടത്താം.

ഭക്ഷണം നിയന്ത്രിക്കാം


അര്‍ശസിനെ സംബന്ധിച്ചിടത്തോളം ഭക്ഷണനിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്. മലബന്ധം ഉണ്ടാക്കാത്ത ആഹാര സാധനങ്ങള്‍ ഉപയോഗിക്കണം. ഏകദേശം 25 - 30 ഗ്രാം നാരുകള്‍ ഒരു ദിവസവത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
uploads/news/2019/04/302483/ArsasuHomiyopathi180419a.jpg

തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്‌സ് ഇവ ധാരാളമായി ഉപയോഗിക്കുക. 200 - 300 ഗ്രാം പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ചില ഭക്ഷണപദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. കഫീന്‍ അടങ്ങിയിട്ടുള്ള പലഹാരം, കാപ്പി, ചായ, റെഡ്മീറ്റ്, ബീഫ്, മട്ടന്‍, എരിവ്, മസാല, പുളി തുടങ്ങിയവ കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കണം.

അര്‍ശസ് തടയാം


ധാരാളം വെള്ളം കുടിക്കുക, നാരുള്ള ഭക്ഷണം കഴിക്കുക, മലബന്ധം ഉണ്ടാക്കുന്ന ആഹാരം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അര്‍ശസ് ഒരുപരിധിവരെ പ്രതിരോധിക്കാനാകും. രോഗകാരണം മനസിലാക്കിവേണം രോഗനിയന്ത്രണം എന്നു മാത്രം.

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പേരയ്ക്ക, ജീരകം, പാവയ്ക്ക, ഇഞ്ചിനീര്, തേന്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, മോര് തുടങ്ങിയവ കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. ഇതു വഴി മലബന്ധം ഒഴിവാക്കാനാകും. നാരുകള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിക്കുന്നതും ബലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

ഹോമിയോ ചികിത്സ


90 ശതമാനം രോഗികള്‍ക്കും ശസ്ത്രക്രിയ കൂടാതെ ഹോമിയോപതി മരുന്നുകള്‍ കൊണ്ട് മാത്രം രോഗം ഭേദമാക്കാം. രോഗിയുടെ മാനസികവും ശാരീരികവുമായ ലക്ഷണവും, രോഗത്തിന്റെ പ്രത്യേകതയും മനസിലാക്കിയാണ് ഹോമിയോ മരുന്നുകള്‍ നിര്‍ദേശിക്കുന്നത്.
uploads/news/2019/04/302483/ArsasuHomiyopathi180419b.jpg

നക്‌സ്‌വോമിക, സള്‍ഫര്‍, അലോസ്, ഏസ്‌കുലസ്, ഹമാമിലിസ്, മ്യൂറിയാറ്റിക് ആസിഡ്, റട്ടാന്‍ഹിയ, കോളിന്‍ സോണിയ, തെഗുണ്ടിയം, കാല്‍ക്കേരിയ ഫ്‌ളോര്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. രക്തസ്രാവം കൂടുതലുള്ളവര്‍ക്ക് വിളര്‍ച്ച കാണുന്നു. ഇതിന് ഫെറം ഫോസ് എന്ന മരുന്നുകൊടുക്കുന്നു.

ശസ്ത്രക്രിയ ചെയ്തതിനു ശേഷം വീണ്ടും കുറച്ചു കാലത്തിനു ശേഷം പ്രശ്‌നങ്ങള്‍ വരാറുണ്ട്. ഇവയ്ക്ക് കാല്‍ക്ക് ഫ്‌ളോര്‍, സള്‍ഫര്‍, നക്‌സ്‌വോം എന്നീ മരുന്നുകള്‍ ഫലപ്രദമായി കാണുന്നു. ഇത്തരം മരുന്നുകള്‍ ഒരു അംഗീകൃത ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

ഡോ. ആര്‍. രേഖാ ചന്ദ്രന്‍
റീഡര്‍ , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെറ്റീരിയ മെഡിക്
എസ്‌വിആര്‍എച്ച്എംഎസ്, നേമം
തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW