Saturday, July 06, 2019 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.33 PM

വരിനിന്ന് വോട്ട് രേഖപ്പെടുത്തി തമിഴ് സിനിമാ ലോകം

uploads/news/2019/04/302465/ACTOR-CAST-VOTE.jpg

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങളും. സൂപ്പര്‍താരം രജനികാന്ത് തന്നെയാണ് ആദ്യം വോട്ട് ചെയ്യാന്‍ എത്തിയത്. പിന്നാലെ കമല്‍ഹാസന്‍, വിജയ്, അജിത്ത്, ശാലിനി, ശ്രുതി ഹാസന്‍, ധനുഷ് തുടങ്ങിയ എല്ലാവരും സ്വന്തം മണ്ഡലങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി.

uploads/news/2019/04/302465/rajinikanth.jpg

uploads/news/2019/04/302465/surya.jpg

uploads/news/2019/04/302465/kamal.jpg

എല്ലാ താരങ്ങളും സാധാരണക്കാര്‍ക്കൊപ്പം വരിനിന്നാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഒഡീഷ അസം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ കുറച്ചു മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഇതിനിടെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23 ചൊവ്വാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Ads by Google
Thursday 18 Apr 2019 12.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW