Saturday, May 25, 2019 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.55 AM

നവോദയ അബ്‌ഖൈഖ് “സാന്ദ്രലയം” കലാസന്ധ്യ സംഘടിപ്പിച്ചു

uploads/news/2019/04/302459/Gulf180419g.jpg

അബ്ഖൈഖ്: നവോദയ സാംസ്‌കാരികവേദി അബ്‌ഖൈഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ദ്രലയം കലാ, സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു , അബ്ഖൈഖിലെ പ്രവാസി കലാ പ്രവർത്തകർ അണി നിരന്ന കലാ സാംസ്കാരികസന്ധ്യ നവോദയ കേന്ദ്ര എക്സിക്യുട്ടീവ്‌ അംഗം സലിം മണാട്ട് ഉത്ഘാടനം ചെയ്തു.

കേന്ദ്ര വൈസ് പ്രസിഡന്റ്‌ ജോസ് മാനാടൻ ആശംസകൾ അ ർപ്പിച്ചു . സ്വാഗതസംഘം ചെയർമാൻ മീരാൻസാഹിബ്‌ അധ്യക്ഷത വഹിച്ചു . ഏരിയ സെക്രട്ടറി അഷറഫ് പൊന്നാനി സ്വാഗതവും, സ്വാഗതസംഘം കൺവീനർ വസന്ത്കുമാർ നന്ദിയും പറഞ്ഞു . ദിലീപ് കൃഷണൻ, റെജി മാത്തുകുട്ടി എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.

ഗാനമേള , നാടോടി നൃത്തം , കുച്ചിപ്പുടി , ഭരതനാട്യം , ലഘുനാടകം ( അമ്മ പറയുന്നത് ) എന്നീ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ജിൻഷാ ഹരിദാസ് , നിവെധിൻ ,ബിജു പുതുപ്പള്ളി , നേഹ ശ്രീനിവാസ് , സിദ്ധീക്ക് കായം കുളം , എന്നിവർ ഗാനങ്ങളാലപിച്ചു, കേന്ദ്ര എക്സിക്യുട്ടീവ്‌ അംഗം രാജ ചന്ദ്രൻ കേന്ദ്ര നേതാക്കളായ അജികുമാർ , ദേവദാസ് , ഏരിയ പ്രസിഡന്റ്‌ അബ്ദു റഹീം , രമേശ്‌ കിളിമാനൂർ ‍ , താരിഖ്, പ്രദീപ്കുമാർ ‍, സജീവൻ , സുകു രാഘവൻ , ഷിഹാ അടൂർ ‍ , സുരേഷ് ദാരി , ശിവദാസൻ , ജേക്കബ് , സൈജു കുട്ടപ്പൻ , നിസാർ കൊല്ലം . പുരുഷോത്തമൻ ‍.ശ്രീജേഷ് , നാസർ പാ റപ്പുറത്ത് , മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ ‍ പരിപാടികൾക്ക് നേതൃത്വം നല്കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 18 Apr 2019 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW