Friday, June 21, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.52 AM

ആശങ്കയില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 94 പോയന്റ് നഷ്ടത്തില്‍

uploads/news/2019/04/302457/STOCK.jpg

മുംബൈ: അവധിക്ക് പിന്നാലെ നഷ്ടത്തില്‍ ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 94 പോയന്റ് നഷ്ടത്തില്‍ 39,171ലും ദേശീയ സൂചികയായ നിഫ്റ്റി 35 പോയന്റ് നഷ്ടത്തില്‍ 11,752ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 529 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 384 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. അടച്ചുപൂട്ടുമെന്ന് വാര്‍ത്തകള്‍ വന്നതോടെ ജെറ്റ് എയര്ഡവേസിന്റെ ഓഹരി താഴേക്ക് വീഴുന്ന കാഴ്ചയും പ്രകടമാണ്.

സ്‌പൈസ്‌ജെറ്റ്് ലിമിറ്റഡ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, ഐപ്കാ ലബോറട്ടറീസ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ജെറ്റ് എയര്‍വെയ്‌സ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് ക്യാപ്പിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ദിവാന്‍ ഹൗസിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW